കര്‍ണാടകയില്‍ ഇന്ന് സര്‍വകക്ഷി യോഗം

കര്‍ണാടകയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. മൂന്നു ദിവസത്തേക്ക് തമിഴ്നാടിന്  വെള്ളം വിട്ടുകൊടുക്കണമെന്ന കോടതി ഉത്തരവ് എങ്ങനെ നേരിടണമെന്ന് ചര്‍ച്ച ചെയ്യാനാണ് ഇന്ന് വീണ്ടും സര്‍വകക്ഷി യോഗം ചേരുന്നത്. വിധാന്‍ സൗധയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. തുടര്‍ന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. അതുവരെ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top