ഇന്ത്യയുടെ വാനമ്പാടി പിറന്നാൾ നിറവിൽ

1929 ൽ ഇൻഡോറിൽ ജനിച്ച ലത മങ്കേഷ്‌കർ 1942 മുതലാണ് ഗായികയായി അറിയപ്പെടുന്നത്.

അന്ന് മുതൽ ഇന്ന് വരെ ലത പാടിയ പാട്ടുകളെല്ലാം ഇന്ത്യക്കാർ എന്നും മൂളാൻ ഇഷ്ടപ്പെടുന്നവയാണ്. യുവാക്കൾ പോലും, വീർസാറാ, ഡിഡിഎൽജെ എന്നീ ചിത്രങ്ങളിലെ ലത മംഗേഷ്‌കർ പാടിയ ഹിറ്റ് ഗാനങ്ങൾ പാടി നടക്കുന്നു.

1948ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് മടക്കി അയച്ചു. ആ ശബ്ദമാണ് പിന്നീട് ഇന്ത്യ കീഴടക്കിയത്. 15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ഈ വാനമ്പാടി. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്‌കറുമുണ്ട് എന്നത് ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.

വയലാർ രാമവർമ്മസലീൽ ചൗദരി കൂട്ടുകെട്ടിൽ പിറന്ന ‘കദളി ചെങ്കദളി പൂ വേണോ’ എന്ന ഗാനം പാടിയതും ലത മംഗേഷ്‌കർ ആണ്. ഒരു പക്ഷേ ലതയുടെ ഏക മലയാള ഗാനവും ഇതായിരിക്കും.

1969 ൽ പത്മഭൂഷൻ, 99 ൽ പത്മവിഭൂഷൻ, 89 ൽ ദാദാസാഹിബ് ഫാൽകെ അവാർഡ്, 2001 ൽ ഭാരതരത്‌നം, മൂന്ന് നാഷണൽ ഫിലിം അവാർഡുകൾ , 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവ ഈ ഗാനകോകിലത്തെ തേടി എത്തിയിട്ടുണ്ട്.

latha amnkeshkar, birthday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top