ഹർത്താൽ തുടങ്ങി ; ദേശീയ പാതയിൽ വാഹനം തടയാൻ ശ്രമം

തിരുവനന്തപുരത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

ദേശീയ പാതയിൽ മംഗലാപുരത്തു സമരക്കാർ വാഹനങ്ങൾ തടഞ്ഞു. നെടുമങ്ങാട്ടും കഴക്കൂട്ടത്തും ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞു. യാത്രക്കാരെ ഇറക്കിവിട്ടു. നെയ്യാറ്റിന്‍കരയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ തടഞ്ഞു.

udf-harthal-3

എന്നാൽ ഹർത്താലിന്റെ ആദ്യ മണിക്കൂറുകളിൽ ഉണ്ടായ ശ്രമങ്ങൾ നിയന്ത്രണ വിധേയമാണെന്ന് പോലീസ്. ജനജീവിതത്തെ ഹർത്താൽ ബാധിക്കാതെ നോക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിക്കുന്നു.

യുഡിഎഫ് ഹര്‍ത്താലിനെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ വരെ ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞവരാണ് ഹര്‍ത്താല്‍ നടത്തുന്നത്. കേരളത്തിൽ ഹര്‍ത്താല്‍ ഒഴിവാക്കാനാകില്ലെന്നും പിണറായി പറഞ്ഞു.

udf-harthal-4 udf-harthal-2

u.d.f. harthal in thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top