നഗ്‌ന വീഡിയോ ചിത്രവുമായി കേറ്റി പെറി; വോട്ട് ചെയ്യാൻ ആഹ്വാനം

നവംബർ 8 ന് നടക്കുന്ന ഇലക്ഷനോട് അനുബന്ധിച്ചാണ് ഇംഗ്ലീഷ് ഗായിക
കേറ്റി പെറി ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. വോട്ട് അവകാശം വിനയോഗിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട് കൊണ്ടുള്ളതാണ് കേറ്റിയുടെ വീഡിയോ.
ഉറക്കത്തിൽ നിന്ന് എഴുനേറ്റ്, തന്റെ കിളിക്കൂടിനെ അനുസ്മരിപ്പിക്കുന്ന മുടിയും, പൈജാമയും അണിഞ്ഞ് പോളിങ്ങ് ബൂത്തിൽ എത്തുന്ന കേറ്റി പെറി, വീഡിയോയിലൂടെ ജനങ്ങളുമായി പങ്കുവെക്കുന്ന സന്ദേശവും ഇതാണ്. ഏത് വേഷത്തിലോ, രൂപത്തിലോ ആയിക്കോട്ടെ; വോട്ട് ചെയ്യാൻ തീർച്ചയായും എത്തുക.
ഒടുവിൽ കുട്ടികളെ പോലെ വസ്ത്രമൊന്നും ഇല്ലാതെ ഉറങ്ങുന്നവരാണോ നിങ്ങൾ എന്ന് ചോദിച്ച് ധരിച്ചിരുന്ന വസ്ത്രം ഉരിയുന്നതോടെ 2 പോലീസ് ഉദ്യോഗസ്ഥർ എത്തി കേറ്റിയെ പിടിച്ച് കൊണ്ട് പോവുന്നു.
ഹിലരി ക്ലിന്റണിന്റെ ഉറ്റ സുഹൃത്താണ് കേറ്റി . ക്ലിന്റണിന്റെ റാലികളിലുെയും, ഫണ്ട് റെയ്‌സിങ്ങ് പരിപാടികളിലെയുമെല്ലാം നിറ സാനിധ്യമാണ് കേറ്റി പെറി.
katy perry, us elections, vote, video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here