മെഡിക്കൽ പ്രവേശനത്തിൽ കേന്ദ്ര നിർദ്ദേശം

മെഡിക്കൽ പ്രവേശനത്തിൽ സംസ്ഥാന സർക്കാരുകൾക്കും സർവ്വകലാശാലകൾക്കും നിർദ്ദേശവുമായി കേന്ദ്രം. ലോധ കമ്മിറ്റിയുടെ വ്യവസ്ഥകൾ പാലിക്കാത്ത സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിന് അംഗീകാരം നൽകരുതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.
വ്യവസ്ഥകൾ പാലിക്കാത്ത കോളേജുകൾക്ക് നൽകിയ പ്രവേശനാനുമതി താൽക്കാലി കമായി തടഞ്ഞുവെക്കാൻ ലോധ കമ്മിറ്റിയുടെ നിർദ്ദേശമുണ്ട്. ലോധ കമ്മിറ്റി പുതി മെഡിക്കൽ കോളേജുകൾക്കും നിലവിലെ സീറ്റ് വർധനയ്ക്കും അംഗീകാരം നൽകിയത് ഉപാധികളോടെയായിരുന്നു.
കേളേജുകൾ സെപ്തംബർ പത്തിനകം അധ്യാപകരുടെ വിവരങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ, ക്ലിനിക്കൽ സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് കർശന നിർദ്ദേശവും ലോധ കമ്മിറ്റി മുന്നോട്ട് വെച്ചിരുന്നു. ഇത് ലോധ കമ്മിറ്റിയെ അറിയിക്കുകയും വേണം.
നടപടി പൂർത്തിയാകാത്ത കോളേജുകൾക്ക് 26നകം ഇത് പൂർത്തിയാക്കാനും സമയം അനുവദിച്ചിരുന്നു. ഈ വ്യവസ്ഥകളും പാലിക്കാത്ത കോളേജുകളുടെ പ്രവേശനാനുമതിയാണ് താൽക്കാലികമായി തടഞ്ഞത്.
Education, Medical Admission, Medical College, Lodha committee Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here