ബീഹാറിലെ മദ്യ നിരോധനം റദ്ദാക്കി

ബീഹാർ സർക്കാർ നടപ്പിലാക്കിയ സമ്പൂർണ്ണ മദ്യ നിരോധനം ഹൈക്കോടതി റദ്ദാക്കി. സർക്കാറിന്റെ മദ്യ നയം നിയമവിരുദ്ധമാണെന്ന് പാട്‌ന ഹൈക്കോടതി വ്യക്തമാക്കി.
സർക്കാറിന്റെ തീരുമാനം പൗരന്റെ സ്വാതന്ത്രത്തെ ഹനിക്കുകയാണെന്നും ഇഷ്ടമുള്ളതെന്തും കഴിക്കാനും കുടിക്കാനുമുള്ള സ്വാതന്ത്രത്തെ ഹനിക്കുകയാ ണെന്നും കാണിച്ച് ബീഹാറിലെ ഒരു വിമുക്ത ഭടനാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്.
കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതലാണ് ബീഹാറിൽ സമ്പൂർണ്ണ മദ്യ നിരോധനം നിലവിൽവന്നത്. ബീഹാറിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ധദാനമായിരുന്നു സമ്പൂർണ്ണ മദ്യ നിരോധനം.
മദ്യം നിരോധനം നടപ്പാക്കിയ ശേഷം സംസ്ഥാനത്ത് നിരവധി വ്യാജമദ്യ ദുരന്തങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റിൽ ബീഹാറിന്റെ കിഴക്കൻ മേഖലയിലെ ഗോപാൽ ഗഞ്ചിൽ വ്യാജമദ്യം കഴിച്ച് 17 പേരാണ് മരിച്ചത്. മദ്യവുമായി ബന്ധപ്പെട്ട വിവിധ കേസുകളിലായി 13,000 ത്തോളം പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ സമ്പൂർണ മദ്യ നിരോധനം നടപ്പിലാക്കിയ നാലാമത്തെ സംസ്ഥാനമായിരുന്നു ബിഹാർ. ഗുജറാത്ത്, മിസോറാം, നാഗാലാൻഡ് എന്നിവിടങ്ങളിലാണ് സമ്പൂർണ മദ്യ നിരോധനം നിലവിലുള്ളത്.
Nitish Kumar’s Prohibition Policy Is Illegal, Says Patna High Court, Cancels It.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here