നാളെ ട്രെയിനുകൾക്ക് നിയന്ത്രണം

train

കോട്ടയം റൂട്ടിൽ ശനിയാഴ്ച ട്രെയിനുകൾക്ക് നിയന്ത്രണം. പിറവം-കുറുപ്പന്തറ റൂട്ടിലാണ് ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

അവസാന ഘട്ട ജോലികൾ പൂർത്തിയാക്കാനാണ് നിയന്ത്രണം. ഏഴു ട്രെയിനുകൾ പൂർണ്ണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കും.

അഞ്ച് ട്രെയിനുകൾ ആലപ്പുഴ വഴി സർവ്വീസ് നടത്തും. ഒരെണ്ണം വൈകിയും സർവ്വീസ് നടത്തുമെന്നും അികൃതർ അറിയിച്ചു. ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.

റദ്ദാക്കിയ ട്രെയിനുകൾ
 • 66307/66308 05.25 എ.എം, എറണാകുളംകൊല്ലം, 11.30 എ.എം കൊല്ലം-എറണാകുളം പാസഞ്ചർ
 • 56387/56388 11.30 എ.എം എറണാകുളംകായംകുളം, 17.00 പി.എം കായംകുളംഎറണാകുളം പാസഞ്ചർ
 • 66302 08.50 എ.എം കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)
 • 66301 14.40 പി.എം എറണാകുളം-കൊല്ലം മെമു
 • 56381/56382 10.00 എ.എം എറണാകുളം-കായംകുളം പാസഞ്ചർ, 13.00 പി.എം കായംകുളം-എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി)
 • 56377 07.05 എ.എം ആലപ്പുഴ-കായംകുളം പാസഞ്ചർ (ആലപ്പുഴ വഴി)
 • 56380 08.3 എ.എം കായംകുളം-എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി)
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
 • 56365/56366 പുനലൂർ, ഗുരുവായൂർ പാസഞ്ചറുകൾ
വൈകി ഓടുന്ന ട്രെയിനുകൾ
 • 16525 കന്യാകുമാരി-ബംഗളൂരു എക്‌സ്പ്രസ് 30 മിനിറ്റ് വൈകും.

ആലപ്പുഴ വഴി ഓടുന്ന ട്രെയിനുകൾ

 • 12081 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്
 • 16382 കന്യാകുമാരി-മുംബൈ സി.എസ്.ടി എക്‌സ്പ്രസ്
 • 16649/16650 നാഗർകോവിൽ-മംഗലാപുരം, മംഗലാപുരം-നാഗർകോവിൽ പരശുറാം എക്‌സ്പ്രസുകൾ
 • 17229/17230 തിരുവനന്തപുരം-ഹൈദരാബാദ്, ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ് പ്രസുകൾ
 • 12626/12625 ന്യൂഡൽഹി-തിരുവനന്തപുരം, തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്‌സ്പ്രസുകൾ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top