യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്ക് നവീകരണം മൂലം പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയ ട്രെയിനുകള്‍ അറിയാം…

ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഈ മാസം 20 മുതല്‍ 22 വരെയുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കി. തൃശൂര്‍ യാര്‍ഡിലും ആലുവയ്ക്കും അങ്കമാലിയ്ക്കും ഇടയില്‍ നടക്കുന്ന അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. (Trains canceled Kerala may 20,21 and 22)
മെയ് 20 മുതല്‍ 22 വരെ പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയ ട്രെയിനുകള്‍ അറിയാം…
മെയ് 20
മംഗുളൂരു – നാഗര്‍കോവില്‍ എക്‌സ്പ്രസ് റദ്ദാക്കി
മെയ് 21
നിലമ്പൂര്‍ റോഡ് – കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് റദ്ദാക്കി
തിരുവനന്തപുരം – മധുരൈ അമൃത എക്‌സ്പ്രസ് റദ്ദാക്കി
കൊച്ചുവേളി- ലോകമാന്യതിലക് എക്‌സ്പ്രസ് റദ്ദാക്കി
നാഗര്‍കോവില്‍ – മംഗുളൂരു പരശുറാം എക്‌സ്പ്രസ് മെയ് 21 ന് റദ്ദാക്കി
മെയ് 22
ലോകമാന്യതിലക് -കൊച്ചുവേളി എക്‌സ്പ്രസ് റദ്ദാക്കി
മധുരൈ – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് റദ്ദാക്കി
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
ഭാഗികമായി റദ്ദാക്കിയവ:
തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് മെയ് 21 ന് എറണാകുളത്ത് സര്‍വീസ് നിര്‍ത്തും
ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് മെയ് 21 ന് സര്‍വീസ് ആരംഭിക്കുക എറണാകുളത്ത് നിന്നും
എറണാകുളം – നിസാമുദീന്‍ മംഗളാ എക്‌സ്പ്രസ് മെയ് 21 ന് ആരംഭിക്കുക തൃശൂരില്‍ നിന്നും
എറണാകുളം – പാലക്കാട് മെമു മെയ് 21ന് ആരംഭിക്കുക തൃശൂരില്‍ നിന്നും
കണ്ണൂര്‍ – എറണാകുളം എക്‌സ്പ്രസ് മെയ് 22 ന് തൃശൂര്‍ വരെ
Story Highlights: Trains canceled Kerala may 20,21 and 22
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here