പെര്‍ണം റെയില്‍വേ തുരങ്കത്തിലെ മണ്ണിടിച്ചില്‍; വൈകിയോടുന്ന ട്രെയിനുകളുടെ സമ്പൂര്‍ണവിവരം അറിയാം

പെര്‍ണം റെയില്‍വേ തുരങ്കത്തിലെ മണ്ണിടിച്ചിലെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നത് തുടരുന്നു. കേരളത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ 6 ട്രെയിനുകള്‍ പുനക്രമീകരിച്ചു. ( change in train time due to Pernem tunnel landslide)
കൊങ്കണ്‍ പാതയിലെ പെര്‍ണം റെയില്‍വേ തുരങ്കത്തിലാണ് കനത്ത മഴക്കിടെ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞത്. ഇവ നീക്കം ചെയ്‌തെങ്കിലും ട്രെയിന്‍ ഗതാഗതം സാധാരണ നിലയില്‍ ആയിട്ടില്ല. കഴിഞ്ഞ 3 ദിവസമായി ദീര്‍ഘ ദൂര ട്രെയിനുകള്‍ വൈകി ഓടുന്നു.
Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി
16346 നേത്രാവതി എക്‌സ്പ്രസ് 15 മണിക്കൂര്‍ വൈകി നാളെ പുലര്‍ച്ചെ 1 മണിക്കാകും പുറപ്പെടുക. 22114 കൊച്ചുവേളി ലോകമാന്യതിലക് എക്‌സ്പ്രസ് 39 മണിക്കൂര്‍ വൈകി ഓടുകയാണ്. 12522 രപ്തിസാഗര്‍ എക്‌സ്പ്രസ് 12 മണിക്കൂര്‍ വൈകി ഇന്ന് രാത്രി 11 മണിക്കാകും പുറപ്പെടുക. 16335 ഗാന്ധിധാം നാഗര്‍കോവില്‍ എക്‌സ്പ്രസ് 12 മണിക്കൂര്‍ വൈകി രാത്രി 11.10 ന് പുറപ്പെടും. 22149 എറണാകുളം പൂനെ പൂര്‍ണ എക്‌സ്പ്രസ് ഇന്ന് രാത്രി 10.30 നാകും പുറപ്പെടുക. 20931 കൊച്ചുവേളി ഇന്‍ഡോര്‍ എക്‌സ്പ്രസ് 6 മണിക്കൂര്‍ 35 മിനിറ്റ് വൈകി ഓടുകയാണ്. ദിവസങ്ങളായി തുടരുന്ന നിയന്ത്രണം ദീര്‍ഘ ദൂര യാത്രക്കാരെയാണ് ഏറെ വലക്കുന്നത്.
Story Highlights : change in train time due to Pernem tunnel landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here