ഡെൽഹിയിലെ വനിതാ ബൗൺസർ മെഹറുന്നിസയുടേത് സിനിമയെ വെല്ലുന്ന ജീവിതകഥ

ഏതൊരു പെൺകുട്ടിയെയും പോലെ വിവാഹ സ്വപ്‌നങ്ങളുമായി നടന്നിരുന്നയാളാണ് മെഹറുന്നിസ ഷൗകത്ത് അലിയും. എന്നാൽ വിധി മെഹറുന്നിസയ്ക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.

ഒരു കളിയാക്കൽ മെഹറുന്നിസയുടെ ജീവിതം മാറ്റി മറിച്ചേക്കാം എന്ന് ആരും കരുതി കാണില്ല.

ആദ്യകാലങ്ങളിൽ സെലിബ്രിറ്റികളുടെ കൂടെ സെക്യൂറിറ്റിക്കായി എസ്‌കോർട്ട് പോയിരുന്ന മെഹറുന്നിസ ക്ഷീണിച്ചൊട്ടിയിരിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട്  എല്ലാവരുടേയും കളിയാക്കലുകൾ ഏറ്റുവാങ്ങുക പതിവായിരുന്നു. ഒരുക്കൽ ഷാറുഖ് ഖാൻ ദില്ലി നഗരത്തിൽ വന്നപ്പോൾ ബൗൺസറായി പോവാൻ ആഗ്രഹിച്ച മെഹറുന്നിസയെ ശരീരമില്ല, ബലമില്ല എന്ന പേരിൽ മാറ്റി നിറുത്തി.

ഈ സംഭവത്തോടെ മെഹറുന്നിസ ഒരു കാര്യം തീരുമാനിച്ചു. എങ്ങനെയെങ്കിലും ജിമ്മിൽ പോയി ഭാരം വർധിപ്പിക്കുക.  ശരീരം വയ്ക്കാൻ ജിമ്മിൽ ചേർന്ന മെഹറുന്നിസയ്ക്ക് ലഭിച്ചത് മസിലുകൾ മാത്രമല്ല, പുതിയ ജീവിത മാർഗ്ഗം കൂടിയായിരുന്നു – ഒരു വനിതാ ബൗൺസറുടെ ജോലി !!

mehrunnisa-1

ഇന്ന് മെഹറുന്നിസ മാത്രമല്ല, അവരുടെ സഹോദരി തരനുമ്മൂം ബൗൺസറാണ്. സെലിബ്രിറ്റികളെ എസ്‌കോർട്ട് ചെയ്യുന്നത് കൂടാതെ, മറ്റ് പൊതു പരിപാടികളിലും സെക്യൂരിറ്റിക്കായി പോവാറുണ്ട്. ദിവസം 500 രൂപ വരെ സമ്പാദിക്കുന്നുണ്ട് ഇത് വഴി ഇവർ. ഇത് കൂടാതെ രാത്രികാലങ്ങളിൽ ഹോസ് ഖാസ് കഫേയിലും ബാറിലും ബൗൺസറായി ജോലി ചെയ്യുന്നതിലൂടെ പ്രതിമാസം 15,000 രൂപയും മെപറുന്നിസ സമ്പാദിക്കുന്നു.

mehrunnisa-and-siss

ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ നിന്ന് വരുന്ന പെൺകുട്ടികൾക്ക് ഒരു പക്ഷേ ചിന്തിക്കാവുന്നതിലും അപ്പുറമാണ് മെഹറുന്നിസ ചെയ്ത് കാണിച്ചത്. തുടക്കത്തിൽ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, ഇപ്പോൾ അവർ യാഥാർത്യവുമായി പൊരുത്തപെട്ടു കഴിഞ്ഞു.

meh

മെഹറുന്നിസയെ കുറിച്ച് പറയുമ്പോൾ അമ്മ ശാമ പർവ്വീന് അഭിമാനമാണ്. ജോലി നേടി അന്യസ്ഥലങ്ങളിലേക്ക് കുടുംബത്തെ മറന്ന് തന്റെ ആൺമക്കൾ പറന്നകന്നപ്പോഴും, മെഹറുന്നിസ തങ്ങളുടെ കൂടെ നിന്ന് ഇപ്പോഴും തങ്ങളെ നോക്കുന്നു എന്ന് ഈ അമ്മ പറയുന്നു.

capture

പുറമേ ഒരു ബൗൺസറുടെ എല്ലാവിധ ദൃഢതയും ഉണ്ടെങ്കിലും മെഹറുന്നിസയ്ക്ക് ഇന്നും കൈകളിൽ മെഹന്ദി അണിയാനും, വളകൾ അണിയാനും, ഭക്ഷണം ഉണ്ടാക്കനുമെല്ലാം വളരെ ഇഷ്ടമാണ്.

mehrunnisa-2

ജീവിതത്തിന് മുന്നിൽ തോറ്റു കൊടുക്കാതെ, അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് വിജയം കൈവരിച്ച മെഹറുന്നിസയ്ക്ക് ഒരു സല്യൂട്ട്.

meharunnisa

meharunnisa, delhi bouncer, female

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top