ഇന്ത്യൻ പ്രതിരോധത്തിന്റെ മലയാളി മുഖം

മലയാളിയായ ജി മോഹൻ കുമാറാണ് ഇന്ത്യൻ പ്രതിരോധസേനയുടെ ഉന്നതാധികാരികളിലൊരാൾ. ഇന്ത്യൻ പ്രതിരോധ സെക്രട്ടറിയായി 2015 മെയ് 25 നാണ് മോഹൻകുമാർ നിയമിക്കപ്പെടുന്നത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം 1979 ലെ ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
ജല വിഭവ വകുപ്പിലും സ്റ്റീൽ, ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകളിലുമുൾപ്പെടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഇദ്ദേഹം 2014 മുതൽ ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറിയായിരുന്നു.
Read More : യുദ്ധമല്ല, സമാധാനം
http://twentyfournews.com/2016/10/03/defence-system-of-india/
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മെയ്ക് ഇൻ ഇന്ത്യ പദ്ധതി, ഇന്ത്യ-യുഎസ് പ്രതിരോധ കരാർ എന്നിവയുമായി ബന്ധപ്പെട്ട് മോഹൻ കുമാർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ജലവകുപ്പ് അഡീ. സെക്രട്ടറി, പ്രത്യേക സെക്രട്ടറി എന്നീ പദവികളും വഹിച്ചു. നദീ വികസന, ഗംഗ പുനരുജ്ജീവന കമ്മിറ്റിയിൽ 2010 മുതൽ 2013 വരേയും മോഹൻ കുമാർ സേവനമനുഷ്ഠിച്ചിരുന്നു.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ നാല് വകുപ്പുകളെയും സംയോജിപ്പിക്കുക എന്നതാണ് പ്രതിരോധ സെക്രട്ടറിയുടെ സുപ്രധാന കർത്തവ്യം. സർക്കാറിന് ഉദകുന്ന രീതിയിൽ മന്ത്രാലയത്തെ പ്രവർത്തിപ്പിക്കുന്നതും പ്രതിരോധ സെക്രട്ടറിയുടെ ചുമതല തന്നെ. പ്രതിരോധ സെക്രട്ടറിയെ സഹായിക്കുന്നതിനായി അഡീഷണൽ സെക്രട്ടറിമാരെയും ജോയിന്റ് സെക്രട്ടറിമാരെയും മന്ത്രാലയം നിയമിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here