ഇന്ത്യൻ കരസേന

ഇന്ത്യൻ കരസേന ഇന്ത്യയുടെ ഭൂതല സൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് ഇന്ത്യൻ കരസേന. ഇരുപത്തഞ്ച് ലക്ഷം അംഗബലമുള്ള ഇന്ത്യൻ കരസേന, ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ്.

പ്രസിഡന്റാണ് ഇന്ത്യൻ കരസേനയുടെ സുപ്രീം കമാൻഡർ. പ്രസിഡന്റിന് തൊട്ടു താഴെയാണ് ചീഫ് ഓഫ് ആർമി സ്റ്റാഫ് (COAS) വരുന്നത്. പ്രസിഡന്റ് കഴിഞ്ഞാൽ ആർമിയുടെ ഉന്നതാധികാരിയാണ് ചീഫ് ഓഫ് ആർമി സ്റ്റാഫ്.

രാജ്യത്ത് സുരക്ഷയും, ഐക്യവും ഉറപ്പ് വരുത്തുക, അതിർത്തികളിൽ സുരക്ഷയും സമാധാനവും നിലനിർത്തുക, പുറത്ത് നിന്നുള്ള ശക്തികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുക എന്നിവയാണ് ഇന്ത്യൻ കരസേനയുടെ പ്രധാന ധർമ്മങ്ങൾ. ഇത്
കൂടാതെ അടിയന്തരഘട്ടങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടാറുമുണ്ട് ഇന്ത്യൻ കരസേന.
ഇന്ത്യൻ കരസേനയെ റഗുലർ ആർമി, റഗുലർ ആർമി റിസർവ്, ടെറിട്ടോറിയൽ ആർമി, എൻ.സി.സി തുടങ്ങിയ പ്രത്യേക വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. യുദ്ധരംഗത്തുള്ള വിവിധ പ്രവർത്തനങ്ങൾ നിറവേറ്റുന്നതിനു വേണ്ടി കരസേനയെ പല ഘടകങ്ങളായി തരംതിരിച്ച് പ്രത്യേക പരിശീലനം നൽകിപ്പോരുന്നു. കൂടാതെ പൊതുവായ പരിശീലനവും നൽകിവരുന്നുണ്ട്.
റെഗുലർ ആർമിയിൽ പല വിഭാഗങ്ങളുണ്ട്:
ആർമേഡുകോറും ആർട്ടിലറിയും
കവചിത സേനയും പീരങ്കിപ്പടയുമാണ് ഈ വിഭാഗത്തിൽ വരുന്നത്.
1. കവചിത സേന ടാങ്കുകൾ, വൻതോക്കുകൾ, കവചിതവാഹനങ്ങൾ, ചെറിയ യന്ത്രത്തോക്കുകൾ എന്നിവ ഉപയോഗിച്ച് യുദ്ധമുന്നണിയിൽ ശത്രുനിരയെ നേരിടുകയാണ് ഈ വിഭാഗത്തിന്റെ പ്രധാന ജോലി. അശ്വസേനാ ഘടകങ്ങളും ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും അസാമാന്യമായ് ധീരതയ്ക്കും മിന്നൽ ആക്രമണത്തിനും പേരെടുത്തതാണ് ഇന്ത്യയിലെ കവചിത സേനാവിഭാഗം.
2. പീരങ്കിപ്പട പീരങ്കികൾ, ഹെവി ഫീൽഡ് ഗണ്ണുകൾ, മോർട്ടാറുകൾ, മിസൈലുകൾ, വിമാനവേധ തോക്കുകൾ, റോക്കറ്റുകൾ എന്നിവ ഉപയോഗിച്ച് ശത്രുനിരകളേയും ബങ്കറുകളെയും തകർക്കുക, ബോംബാക്രമണത്തിനും ആകാശ യുദ്ധത്തിനുമായി എത്തുന്ന ശത്രുവിമാനങ്ങളെ വെടിവച്ചു വീഴ്ത്തുക, ശത്രുക്കളോടു യുദ്ധം ചെയ്യുന്ന കാലാൾപ്പടയ്ക്കും കവചിതസേന വിഭാഗത്തിനും ശത്രുനിരയിലേക്കു സെല്ലുകൾ വർഷിച്ച് സഹായങ്ങളും സുരക്ഷിതത്വവും നൽകുക തുടങ്ങിയ നിർണായക ജോലികളാണ് പീരങ്കിപ്പട നിർവഹിക്കേണ്ടത്.
കാലാൾപ്പട
യുദ്ധം ചെയ്യുന്നതിനുള്ള ഒരു അടിസ്ഥാന ഘടകമാണ് കാലാൾപ്പട. ശത്രുവിനോട് നേരിട്ടു യുദ്ധം ചെയ്യുക, ശത്രുസേനകളെ തടവുകാരാക്കുക, പിടിച്ചെടുത്ത സ്ഥലങ്ങൾ സംരക്ഷിക്കുക, ശത്രു സങ്കേതങ്ങളെ വളഞ്ഞു തകർക്കുക തുടങ്ങിയ ജോലികളാണ് ഈ വിഭാഗത്തിനുള്ളത്. യുദ്ധ രംഗത്തു ത്യാഗോജ്വലമായ സേവനങ്ങൾ നൽകിയിട്ടുള്ള ഒരു കാലാൾപ്പടയാണ് ഇന്ത്യക്കുള്ളത്.
കോർ ഒഫ് എൻജിനിയേഴ്‌സ്
ഈ വിഭാഗത്തിൽ പെട്ടവർ സാങ്കേതിക പരിശീലനം സിദ്ധിച്ചവർ ആയിരിക്കും. യുദ്ധരംഗത്ത് മുന്നണിയിൽത്തന്നെ പ്രവർത്തിക്കുന്ന ഒരു ഘടകമാണിത്. പടനീക്കതിനുള്ള റോഡുകൾ, ബങ്കറുകൾ, പാലങ്ങൾ മുതലായവ നിർമ്മിക്കുക; ശത്രുക്കളുടെ കുതിച്ചു കയറ്റത്തെ തടയുന്നതിനു റോഡുകളും പാലങ്ങളും തകർക്കുകയും യുദ്ധഭൂമിയിലും രാജ്യാതിർത്തിയിലും മൈനുകൾ നിക്ഷേപിക്കുകയും ചെയ്യുക; സ്വന്തം സേനാവിഭാഗത്തിന്റെ മുന്നേറ്റത്തിനു തടസ്സമുണ്ടാക്കുന്ന ശത്രുസങ്കേതങ്ങളിലെ മൈനുകളും മറ്റും നീക്കം ചെയ്ത് വഴി സുരക്ഷിതമാക്കുക; വൈദ്യുതീകരണം, ട്രാൻസ്‌പോർട്ട്, യന്ത്രസംബന്ധമായ ജോലികൾ തുടങ്ങിയവ ഭദ്രമാക്കുക എന്നിങ്ങനെ അനവധി ജോലികൾ ഇവർ യുദ്ധകാലങ്ങളിൽ ചെയ്യേണ്ടതുണ്ട്.
കോർ ഒഫ് സിഗ്‌നൽസ്
യുദ്ധമുന്നണിയിൽ തന്നെ പ്രവർത്തിക്കുന്ന ഒരു ഘടകമാണ് സിഗ്‌നൽസ്. സേനാ വിഭാഗങ്ങളുടെ വാർത്താ വിനിമയം കൈകാര്യം ചെയ്യുക എന്നതാണ് ഇവരുടെ കർത്തവ്യം. ആർമിസർവീസ് കോർ യുദ്ധകാലത്തും സമാധാനകാലത്തും ഒരുപോലെ കാര്യക്ഷമമായി പ്രവർത്തിക്കേണ്ട ഒരു ഘടകമാണിത്. സൈന്യങ്ങൾക്കു വേണ്ട ഭക്ഷണം, വാഹനങ്ങൾ, ഇന്ധനം തുടങ്ങി നിരവധി സാധനങ്ങളുടെ വിതരണം ഈ വിഭാഗത്തിന്റെ ചുമതലയിൽ പെടുന്നു. ആഫീസ് സംബന്ധമായും മറ്റുമുള്ള ഭരണകാര്യങ്ങളും ഈ വിഭാഗമാണ് നിർവഹിക്കുന്നത്.
ആർമി ഓർഡിനസ് കോർ
ഇന്ത്യൻ കരസേനയുടെയും, നേവി, എയർഫോഴ്‌സ് തുടങ്ങിയ സർവീസുകളുടെയും പടക്കോപ്പുകളുടെ നിർമ്മാണം,വസ്ത്രങ്ങൾ മുതലായവയുടെ വിതരണം, അറ്റകുറ്റപ്പണികൾ തുടങ്ങിയ ജോലികളാണ് ഈ വിഭാഗം നിർവഹിക്കുന്നത്.
ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എൻജിനീയറിംങ് കോർ
സൈനിക ഘടകങ്ങളിലെ വിവിധതരത്തിലുള്ള സാങ്കേതിക ഉപകരണങ്ങൾ, വാർത്താവിനിമയ യന്ത്രങ്ങൾ, വൈദ്യുത ഉപകരണങ്ങൾ തുടങ്ങിയവയുടെ സംഭരണം, പരിശോധന, സംരക്ഷണം തുടങ്ങിയ സാങ്കേതിക പ്രവർത്തനങ്ങളാണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. റീമൗണ്ട് ആൻഡ് വെറ്ററിനറി കോർ മൃഗ സംരക്ഷണ ശാസ്ത്രത്തിൽ ബിരുദമെടുത്തവരും, കൃഷിശാത്രം, ഫാമിംഗ് തുടങ്ങിയ വിഷയങ്ങളിൽ പരിജ്ഞാനമുള്ളവരുമാണ് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. സൈനികാവശ്യത്തിനുള്ള ഫാം, ഡെയറി, അശ്വങ്ങൾ എന്നിവയുടെ സംരക്ഷണം ഈ വിഭാഗം നിർവഹിക്കുന്നു.
ആർമി എഡ്യൂക്കേഷൻ കോർ
യുദ്ധപരിശീലനത്തോടൊപ്പം വിദ്യാഭ്യാസവും എന്ന തത്ത്വമാണ് സായുധസേനയിൽ നിലവിലുള്ളത്. വിദ്യൈവബലം എന്ന ചൊല്ല് ഇന്ത്യൻ സായുധ സേനയുടെ മുദ്രാവാക്യങ്ങളിൽ ഒന്നാണ്.
ആർമി മെഡിക്കൽ കോർ
സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥൻമാരുടെയും ജവാന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ സംരക്ഷണം, സായുധ സേനയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവരുടെ വൈദ്യ പരിശോധന, യുദ്ധ മുന്നണിയിൽ അപായം സംഭവിക്കുന്നവരുടെ ശുശ്രൂഷ തുടങ്ങിയ സേവനങ്ങൾ ഈ വിഭാഗം നിർവഹിക്കുന്നു.
ആർമി ഡെൻറൽ കോർ
സൈനികരുടെയും കുടുംബാംഗങ്ങളുടെയും ദന്തചികിത്സാസംബന്ധമായ എല്ലാ കാര്യങ്ങളും ഈ വിഭാഗത്തിന്റെ കർത്തവ്യമാണ്.
കോർ ഒഫ് മിലിറ്ററി പൊലീസ് 
കര സേനയുടെ എല്ലാ ഘടകങ്ങളിലും നിയമപരിപാലനം, വഴികാട്ടൽ, അകമ്പടി പോകൽ, ഗതാഗത നിയന്ത്രണം, കുറ്റാന്വേഷണം തുടങ്ങിയ ജോലികൾക്കായി മിലിറ്ററി പൊലീസിനേയും വിന്യസിച്ചിരിക്കുന്നു. ഇത് കൂടാതെ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം മുതലായ വിശേഷാവസരങ്ങളിലും, പിന്നെ യുദ്ധകാലത്തും ഇവരുടെ സേവനം ആവശ്യമായി വരുന്നു.
ആർമി പോസ്റ്റൽ സർവീസ്
സായുധ സേനയുടെ തപാലാവശ്യങ്ങൾ നിർവഹിക്കുന്നതിന് ചുമതലപ്പെട്ട വിഭാഗമാണിത്. റിസർച്ച് ആൻഡ് ഡവലപ്‌മെൻറ് വിഭാഗം പ്രത്യേക സാഹചര്യങ്ങളിലും വിവിധ ശീതോഷ്ണാവസ്ഥകളിലും സൈനിക സാമഗ്രികൾ ഭദ്രമായി സൂക്ഷിക്കുക പട്ടാളക്കാരുടെ ഭക്ഷണകാര്യങ്ങളെപ്പറ്റിയും മറ്റും ഗവേഷണങ്ങൾ നടത്തുക തുടങ്ങിയ ജോലികളാണ് ഇവർ നിർവഹിക്കുന്നത്. നിരവധി ശാസ്ത്രജ്ഞൻമാരും എൻജിനീയർമാരും ഉൾക്കൊള്ളുന്നതാണ് ഈ വിഭാഗം.
കരസേനയിലെ റാങ്കുകൾ
കമ്മീഷൻഡ് ഓഫീസർ റാങ്കുകൾ
ഫീൽഡ് മാർഷൽ
ജെനറൽ ലെഫ്റ്റനന്റ്
ജെനറൽ മേജർ
ജെനറൽ ബ്രിഗേഡിയർ
കേണൽ ലെഫ്റ്റ്‌നന്റ്
കേണൽ
മേജർ
ക്യാപ്റ്റൻ
ലെഫ്റ്റ്‌നന്റ്
ജൂണിയർ
കമ്മീഷൻഡ് ഓഫീസർ റാങ്കുകൾ(JCO)
സുബേദാർ മേജർ
സുബേദാർ
നായിബ്
 മറ്റ് റാങ്കുകൾ (OR)
ഹവിൽദാർ നായിക്
ലാൻസ് നായിക്
ജവാൻ
ആയുധങ്ങൾ
സ്മാൾ ആംസ് പിസ്റ്റൾ, റിവോൾവർ ഇവ ഹാൻഡ് ആംസ് വിഭാഗത്തിലും, റൈഫിൾസ് തുടങ്ങിയവ ഷോൾഡർ ആംസ് വിഭാഗത്തിലും, മെഷീൻ ഗൺ മൂന്നാമതൊരു വിഭാഗത്തിലുമായി തരം തിരിച്ചിരിക്കുന്നു.
റൈഫിൾ, സെമി ഓട്ടോമാറ്റിക്ക് റൈഫിൾ, ലൈറ്റ് മെഷീൻ ഗൺ (LMG), മീഡിയം മെഷീൻ ഗൺ (MMG) സബ് മെഷീൻ ഗൺ (SMG), സ്റ്റെൻ ഗൺ, മെഷീൻ പിസ്റ്റൽ, ഗ്രനേഡ്, മൈൻസ്, മോർട്ടർ, റോക്കറ്റ്, റികോയിൽലസ് ഗൺ ഇവയെല്ലാം സ്മാൾ ആംസ് വിഭാഗത്തിൽ ഉൾപ്പെടുന്ന സൈനികായുധങ്ങളാണ്.
ആർട്ടിലറി പടക്കോപ്പുകൾ ആർട്ടിലറി ഗണ്ണുകൾ, ഹൊവിസ്റ്ററുകൾ (Howtizers) വിമാനവേധ തോക്കുകൾ (Anti aircraft guns) മിസൈലുകൾ, കവചിത വാഹനങ്ങൾ, ടാങ്കുകൾ എന്നിവയാണ് ഈ വിഭാഗത്തിലെ ആയുധങ്ങളിൽ ഇന്ന് ഉപയോഗത്തിലിരിക്കുന്നത്.
 indian army

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top