ലോകശ്രദ്ധ പിടിച്ചു പറ്റി സെനഗലീസിലെ കറുത്ത മുത്ത്

‘സൗന്ദര്യം’ പലർക്കും പലതാണ്. ചിലർ സ്റ്റൈലിഷ് ഭംഗിയുടെ ആരാധകരാവുമ്പോൾ ചിലർക്ക് താൽപര്യം ശാലീന സുന്ദരികളോട്. എന്നാൽ എല്ലാവരും സമ്മതിക്കുന്ന ഒന്നുണ്ട്; സൗന്ദര്യമെന്നാൽ ‘വെളുപ്പ്’ നിറമാണെന്ന്.

പക്ഷേ ഇന്ന് ജനശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത് ഈ സെനഗലീസ് സുന്ദരിയാണ്. വെളുപ്പാണ് സൗന്ദര്യത്തിന്റെ മാനദണ്ഡം എന്ന് വിശ്വസിച്ചിരുന്ന ഭൂരിപക്ഷത്തിന്റെ ഇടയിലേക്കാണ്, ‘മെലാനിൻ ഗോഡസ്സ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ മോഡൽ കടന്ന് ചെല്ലുന്നത്.

 

darky

കൗഡിയ ഡയപ് എന്നാണ് ഈ സുന്ദരിയുടെ പേര്. ‘ദ കളേർഡ് ഗേൾ കാമ്പെയ്‌നിലൂടെയാണ് കൗഡിയ പ്രശസ്തയാവുന്നത്. കൗഡിയ ‘ഡാർക്കി’ എന്ന പേരിലും അറിയപ്പെടുന്നു. ഡാർക്കിയെന്നാൽ രാത്രിയുടെ മകളും, നക്ഷത്രങ്ങളുടെ അമ്മയും.

ഫാഷന്റെ തലസ്ഥാനമായ പാരീസിലെയും, ന്യൂയോർക്കിലെയും മോഡലാണ് ഈ കറുത്ത മുത്ത്. വെൽവറ്റിനെ അനുസ്മരിപ്പിക്കുന്ന തിളക്കമാർന്ന ചർമ്മമാണ് കൗഡിയയെ വ്യത്യസ്തയാക്കുന്നത്. ഒപ്പം ആത്മവിശ്വാസം തുളുമ്പുന്ന ചിരിയും കൂടിചേരുമ്പോൾ ശരിക്കും ഒരു ദേവതയായി മാറുകയാണ് ഈ മെലനിൻ ഗോഡസ്സ് !!

കറുത്തുപോയി എന്ന കാരണം കൊണ്ട് തഴയപെട്ടവർക്കും, വെളുപ്പാണ് സൗന്ദര്യത്തിന്റെ മാനദണ്ഡമെന്നും വിശ്വസിക്കുന്നവർക്കും മുന്നിൽ തയയുയർത്തി നിൽക്കുന്നു കൗഡിയ ഡയപ്….

melanin goddess, Khoudia diop

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top