പുലിമുരുകൻ റിലീസ് ഒക്ടോബർ 7ന്

മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലിമുരുകൻ ഒക്ടോബർ 7ന് റിലീസ് ആകും. 25 കോടി മുതൽമുടക്കിൽ ടോമിച്ചൻ മുളകുപ്പാടം നിർമ്മിക്കുന്ന ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 180 ദിവസമാണ് മോഹൻലാൽ ഈ ചിത്രത്തിനായി മാറ്റിവച്ചത്.
സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 37 മിനുട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം.
കേരളത്തിൽ 160 തിയറ്ററുകളിലും കേരളത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലും സിനിമ റിലീസ് ചെയ്യും. കേരളാ റിലീസിന് പിന്നാലെ തെലുങ്ക് പതിപ്പ് 300 കേന്ദ്രങ്ങളിൽ റിലീസ് ചെയ്യാനാണ് ആലോചനയെന്ന് നിർമ്മാതാവ് പറയുന്നു.
ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ മുരുഗൻ ഉപയോഗിച്ച മയിൽവാഹം എന്ന ലോറി ആരാധകർ പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുലിമുരുഗൻ ഫ്ളെക്സുകൾ അലങ്കരിച്ച് ഈ ലോറി തിയറ്ററുകളിൽ പ്രചരണവാഹനമായി എത്തുന്നുണ്ട്.
മോഹൻലാലിന്റെ കരിയറിലെ വമ്പൻ റിലീസായാണ് ചിത്രം വിലയിരുത്തപെടുന്നത് .
pulimurugan, release