ശിവകാര്‍ത്തികേയന്റെ റെമോ, ഒക്ടോബര്‍ ഏഴിന്

ശിവകാര്‍ത്തികേയന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം റെമോയുടെ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ദാ ഇപ്പോള്‍ വരെ ചര്‍ച്ചയാകുന്നത്, ശിവയുടെ ഈ ചിത്രത്തിലെ പെണ്‍ വേഷത്തെ കുറിച്ചാണ്. ഒരു പെണ്‍ നേഴ്‌സിന്റെ വേഷത്തിലും സ്റ്റൈലന്‍ നായകന്റെ വേഷത്തിലും ശിവ എത്തുന്നുവെന്നത് തന്നെയാണ് റെമോയ്ക്കായുള്ള കാത്തിരിപ്പിന് ദൈര്‍ഘ്യം കൂട്ടുന്നതും.
ചിത്രത്തിനായി ശിവകാര്‍ത്തികേയന്‍ നടത്തിയ മേക്ക് ഓവര്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
സ്റ്റാര്‍ വിജയ് ടിവിയിലെ സ്റ്റാന്റ് അപ് കോമേഡിയനായിരുന്ന ശിവ കാര്‍ത്തികേയന്‍ കലക്കപോവതു യാര്, ജോഡി നമ്പര്‍ വണ്‍ റിയാലിറ്റി ഷോകളിലൂടെയാണ് തമിഴകത്തിന്റെ മനം കവര്‍ന്നത്. പിന്നീട് മറീനയില്‍ നായകനായും ത്രീയില്‍ ധനുഷിനൊപ്പവും ശിവയെ മലയാളികളും കണ്ട് തുടങ്ങി.

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന റെമോയില്‍ ശിവകാര്‍ത്തികയേന്റെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകള്‍ തന്നെയാണ് ആരാധകരെ ആകര്‍ഷിയ്ക്കുന്നത്.

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. രജനിമുരുകന്‍ എന്ന ചിത്രത്തിന് ശേഷം കീര്‍ത്തിയും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും റെമോയ്ക്കുണ്ട്. ഇവരെ കൂടാതെ സതീഷ്, കെഎസ് രവികുമാര്‍, ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, രാജേന്ദ്രന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. തമിഴകത്തിന്റെ യുവ സംഗീത തരംഗം അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത്. പാട്ടുകളും ട്രെയിലറും ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. 24 എഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ഡി രാജ നിര്‍മിയ്ക്കുന്ന ചിത്രം ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top