സിനിമ കണ്ട് കരയുന്നവരാണോ നിങ്ങൾ ??

സിനിമകൾ കണ്ട് കരയുന്നവരാണോ നിങ്ങൾ ?? തൊട്ടാവാടി, മനക്കട്ടി ഇല്ലാത്തവർ തുടങ്ങി നിരവധി കളിയാക്കലുകൾ ഇതിനോടകം നിങ്ങൾ കേട്ടിരിക്കും. എന്നാൽ ഇത്തരക്കാർ ലോലഹൃദയരല്ല, മറിച്ച് ശക്തരാണ്.
ഏതാനും മനശ്ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇത് പുറത്ത് വന്നിരിക്കുന്നത്. സിനിമയിലെ സങ്കട രംഗങ്ങൾ കണ്ട് കരയുന്നവർ കഥാപാത്രങ്ങളുടെ സങ്കടം ഉൾക്കൊള്ളുന്നത് കൊണ്ടാണ് വിഷമിക്കേണ്ടി വരുന്നത്.
‘എംപതി’ (മറ്റുള്ളവരുടെ സ്ഥാനത്ത് സ്വയം സങ്കൽപിച്ച് വിഷമിക്കുന്ന അവസ്ത) ഉള്ളത് കൊണ്ടാണ് ഇത്തരക്കാർ കരയുന്നത്. മറ്റുള്ളവരുടെ സങ്കടം സ്വയം ഏറ്റെടുത്ത് അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കണമെങ്കിൽ മനക്കട്ടിവേണം. അത് കൊണ്ട് തന്നെ സിനിമ കണ്ട് കരയുന്നവർ ദുർബല ഹൃദയത്തിനുടമയല്ല മറിച്ച് ശക്തരാണ് എന്നാണ് പഠനം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നത്.
crying during films,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here