നിങ്ങളുടെ ജനപ്രതിനിധി വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടോ, വിലയിരുത്താൻ സമയമായി

തെരഞ്ഞെടുപ്പായാൽ കൃത്യമായി വീടുകളിലെത്തുന്ന ഒന്നാണ് പ്രകടനപത്രിക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രപേർ ഈ പത്രിക വിശകലനം ചെയ്യാറുണ്ട്. എത്ര പേർ തങ്ങളുടെ ജനപ്രതിനിധി നൽകിയ വാഗ്ദാനം പാലിച്ചിട്ടുണ്ടോ എന്ന് വിലയിരുത്താറുണ്ട്…
പ്രകടനപത്രിക പാലിക്കപ്പെടേണ്ടത് ജനപ്രതിനിധികളുടെ മാത്രം ഉത്തരവാദിത്തമല്ല. അത് ഒരേ സമയം ജനങ്ങളുടെ ഉത്തരവാദിത്തവും ആവശ്യവും കൂടിയാണെന്ന് ഓർമ്മപ്പെടുത്തുകയാണ് വോട്ടേഴ്‌സ് അലയൻസ് ക്യാമ്പെയിനിലൂടെ ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകർ.
പ്രകടനപത്രിക അറിയാൻ പ്രകടനപത്രിക വായിക്കൂ പ്രചരിപ്പിക്കൂ എന്ന മുദ്രാവാക്യമുയർത്തി അഡ്വ ജോൺ ജോസഫും സംഘവുമാണ് വോട്ടേഴ്‌സ് കൂട്ടായ്മയ്ക്ക് പിന്നിൽ. പ്രകടനപത്രികയുടെ സൂക്ഷ്മവിശകലനത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാൻ വോട്ടേഴ്‌സ് അലയൻസ് ക്യാമ്പൈനും പ്രചാരണപരിപാടികളുമായാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്.
2016 ഒക്ടോബർ 8ന് 10 മണി മുതൽ 1.30വരെ തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ സംഘടിപ്പിക്കുന്ന വോട്ടേഴ്‌സ് അലയൻസ് ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിക്കുന്നത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനാണ്. ഒരേ സമയം എല്ലാ രാഷ്ട്രീയ പ്രവർത്തകരേയും അണിനിരത്തിയാണ് ക്യാമ്പൈൻ സംഘടിപ്പിക്കുന്നത്.
ഇടതുമുന്നണിയ്ക്കായി എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനും ബിജെപിയ്ക്കായി വിവി രാജേഷും യുഡിഎഫ് എംഎൽഎ കെ മുരളീധരനും പങ്കെടുക്കും. വിവിധ സംഘടനാ പ്രവർത്തകരും ക്യാമ്പൈന്റെ ഭാഗമായി എത്തിച്ചേരും.
ഈ ക്യാമ്പൈനൊപ്പം പ്രകടനപത്രികയിൽ ജനപ്രതിനിധിയ്ക്കും സമ്മതിദായകനും തുല്യ അവകാശവും ഉത്തരവാദിത്തവും ഉണ്ടെന്ന ബോധവൽക്കരണവും വാഗ്ദാനങ്ങളെ വിലയിരുത്താനുള്ള ആഹ്വാനവും നൽകിക്കൊണ്ട് പ്രചാരണ പരിപാടികളും ആരംഭിയ്ക്കും.
കേരള ഗവൺെമെന്റിന് ബാധകമായ അസംബ്ലി തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലെയും കേന്ദ്ര ഗവൺമെന്റിന് ബാധകമായ പാർലമെന്റ് തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലെയും വാഗ്ദാനങ്ങളാണ് ജനങ്ങളിലേക്കെത്തിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വോട്ടേഴ്‌സ് അലയൻസ് ചെയർമാൻ അഡ്വ. ജോൺ ജോസഫ് വ്യക്തമാക്കി. എൽഡിഎഫ് പ്രകടനപത്രിക വിലയിരുത്താൻ സമയമായില്ലെങ്കിലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൽ മനസിലാക്കുകയും തുടക്കം വിലയിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
evaluating election manifesto.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here