ഇടുക്കിയിലെ ഭവനരഹിതര്‍ക്ക് ഫ്ളവേഴ്സ് നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ദാനം ഇന്ന്

ഫ്ളവേഴ്സിലെ മ്യൂസിക്ക് റിയാലിറ്റി ഷോയായ ഐഎംഎലില്‍ വിജയികളായ ഇടുക്കി ജില്ലയ്ക്ക് ഫ്ളവേഴ്സും, എസ്ഡി ഫൗണ്ടേഷനും സംയുക്തമായി നിര്‍മ്മിച്ച് നല്‍കിയ 20 വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് ഇന്ന് നടക്കും. പൈനാവിലെ താന്നിക്കണ്ടം നിരപ്പില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ഈ വീടുകള്‍ നിര്‍മ്മിച്ചത്. ഇടുക്കിയിലെ ഭരണസിരാകേന്ദ്രമാണ് അര്‍ഹരായവരെ കണ്ടെത്തിയത്.

ഫ്ളവേഴ്സില്‍  പ്രേക്ഷകരുടെ അഭിനന്ദനം ഏറെ നേടിയ പരിപാടിയായിരുന്നു ഇന്ത്യന്‍ മ്യൂസിക് ലീഗ് എന്ന റിയാലിറ്റി ഷോ. ജില്ലകള്‍ തമ്മിലായിരുന്നു മത്സരം. ഓരോ ജില്ലയിലേയും ഗായകരാണ് ഓരോ ടീമിന്റേയും നേതൃസ്ഥാനത്തേക്ക് എത്തിയത്. വിജയിയാവുന്ന ജില്ലയ്ക്ക് എസ് ഡി ഫൗണ്ടേഷന്റെ സ്വപ്‌നഗ്രാമം ഭവനപദ്ധതി എന്നതും പരിപാടിയെ വ്യത്യസ്തമാക്കി. 20 വീടുകളുടെയും നിര്‍മ്മാണം ആര്‍കിടെക്ട് പദ്മശ്രീ ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു. സി.ഉണ്ണിക്കൃഷ്ണനായിരുന്നു പരിപാടിയുടെ പ്രൊഡ്യൂസര്‍. സംഗീത സംവിധായകരായ ശരത്, വിദ്യാസാഗര്‍ ഗായിക ചിത്ര എന്നിവരാണ് പരിപാടിയുടെ വിധികര്‍ത്താക്കളായി എത്തിയത്.ഗായകന്‍ ശ്രീനിവാസ് രഘുനാഥനായിരുന്നു ഇടുക്കി ടീമിന്റെ ക്യാപ്റ്റന്‍.

ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് തന്നെ പുതിയ മത്സര സംസ്കാരത്തിന് തുടക്കം കുറിച്ച ഈ സ്വപ്ന പദ്ധതിയിലെ വീടുകളുടെ താക്കോല്‍ ദാനം ഇന്ന് (വ്യാഴം) തിരുവനന്തപുരം ഹില്‍ട്ടന്‍ ഗാര്‍ഡനില്‍ വൈകിട്ട് മൂന്നുമണിക്ക് നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top