കുട്ടികൾക്ക് ബുദ്ധിശക്തി കിട്ടുന്നത് അമ്മമാരിൽ നിന്നും
മക്കൾ മണ്ടത്തരം കണിച്ചാൽ ഉടനെ വീട്ടിലെ അച്ഛൻ പറയും “അമ്മേടെ ബുദ്ധിയല്ലേ കിട്ടിയിരക്കുന്നേ…പിന്നെങ്ങനാ”….മക്കൾ നന്നായാലോ “അവന് എന്റെ ബുദ്ധിയല്ലേ കിട്ടിയിരിക്കുന്നേ….നന്നാവാതെവിടെ പോവാൻ”……
മിക്ക വീടുകളിലും കാണുന്ന കാഴ്ച്ചയാണ് ഇത്. ഇനി ഇങ്ങനെ പറയുന്നതിന് മുമ്പ് ഒരു നിമിം ആലോചിച്ചോളൂ. വാഷിങ്ങ്ടൺ യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോർട്ട് പ്രകാരം മക്കൾക്ക് അമ്മയിൽ നിന്നാണ് ബുദ്ധിശക്തി കിട്ടുന്നത്.
വാഷിങ്ങ്ടൺ സർവ്വകലാശാലയിലെ പഠന റിപ്പോർട്ട് പ്രകാരം ‘X’ ക്രോമോസോമുകൾക്കാണ് ബുദ്ധിശക്തി പകർന്ന് നൽകാനുള്ള കഴിവ് കൂടുതലായി ഉള്ളത്. സ്ത്രീകളിൽ രണ്ട് ‘X’ ക്രോമോസോമുകൾ ഉള്ളത് കൊണ്ട് തന്നെ അമ്മമാരിൽ നിന്ന് കുട്ടികൾക്ക് ബുദ്ധിശക്തി കിട്ടാനാണ് കൂടുതൽ സാധ്യത.
അതായത് മണ്ടത്തരം കാണിച്ചാൽ മാത്രമല്ല, സമർത്ഥരായാലും ക്രെഡിറ്റ് അമ്മയ്ക്ക് തന്നെ !!
children , intelligence, mothers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here