ചുഴലിക്കാറ്റ് ഭീതിയിൽ അമേരിക്ക

florida-roaring
  • മണിക്കൂറിൽ 205 കിലോമീറ്റർ വേഗത
  • ഫ്‌ളോറിഡയിൽ ചുഴലിക്കാറ്റ് ഉച്ചയോടെ എത്തും
  • കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു
  • 20 ലക്ഷം പേരെ മാറ്റി പാർപ്പിച്ചു
  • ഹെയ്ത്തിൽ മരണം 108 ആയി

അതിശക്തമായ മാത്യു ചുഴലിക്കാറ്റിന്റെ ഭീതിയിൽ അമേരിക്ക. കഴിഞ്ഞ ദിവസം ഹെയ്ത്തിൽ സർവ്വനാശം വിതച്ച ചുഴലിക്കാറ്റ് ഫ്‌ളോറിഡയുടെ 100 മൈൽ അടുത്തെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു.

ഉച്ചയോടെ കാറ്റ് ഫ്‌ളോറിഡയിൽ എത്തുമെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് ബരാക് ഒബാമ ഫ്‌ളോറിഡയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറിൽ 205 കിലോമീറ്റർ വേഗതയിൽ അടിക്കുന്ന ചുഴലിക്കാറ്റ് കഴിഞ്ഞദിവസം ഹെയ്ത്തിൽ 108 പേരുടെ ജീവനെടുത്തിരുന്നു. അതിനു പുറമെ ഡൊമനിക്കൻ റിപ്പബ്ലിക്കിലും നാല് മൃതദേഹങ്ങൾ കണ്ടെത്തി. വൻനാശനഷ്ട മുണ്ടായ ഹെയ്ത്തിയിൽ നിരവധി പേരാണ് ഒറ്റപ്പെട്ടു കിടക്കുന്നത്.

ചുഴലിക്കാറ്റിന് മുന്നോടിയായി ഇന്നലെ മുതൽ ഫ്‌ളോറിഡയിൽ കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. ഫ്‌ളോറിഡ, സൗത്ത് കരലീന, എന്നീ പ്രവിശ്യകളിൽനിന്ന് 20 ലക്ഷത്തോളം പേരെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചു.

ഫ്‌ളോറിഡയിലൂടെയുള്ള 2800 ഓളം വിനമാന സർവ്വീസുകൾ ഇന്നലെ മുതൽ നിർത്തിവെച്ചു. കൊടുങ്കാറ്റിന്റെ ഭീതിയിൽ വാൾട്ട് ഡിസ്‌നി ഇന്നലെ മുതൽ അടച്ചിട്ടിരുക്കുകയാണ്. പകർച്ച വ്യാധി പടരുന്നത് തടയുക എന്നതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി.

Hurricane Matthew pelts Florida with heavy rain, wind.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More