27
Sep 2021
Monday

പൊതു മുതൽ രാഷ്ട്രീയപ്പാർട്ടികൾക്കുള്ളതല്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ

പൊതുമുതലും സർക്കാർ സംവിധാനവും ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് പ്രചാരണം നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊതുമുതൽ ഉപയോഗിച്ച് പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ സ്ഥാപിക്കുന്നതും കമ്മീഷൻ വിലക്കി.

പൊതുമുതലോ പൊതുസ്ഥലങ്ങളോ സർക്കാർ സംവിധാനങ്ങളോ ഉപയോഗിച്ച് പ്രചാരണങ്ങളഓ പരസ്യങ്ങളോ പാർട്ടിയ്‌ക്കോ പാർട്ടി ചിഹ്നത്തിനോ നൽകാൻ പാടില്ല. ഉത്തർപ്രദേശിൽ മായാവതി അധികാരത്തിലിരുന്നപ്പോൾ അവരുടെ പാർട്ടിയായ ബിഎസ്പി, ചിഹ്നമായ ആനയെ പൊതു ഇടങ്ങളിൽ സ്ഥാപിച്ചത് വിവാദമായിരുന്നു.

പൊതുമുതൽ ദുരുപയോഗം ചെയ്ത് പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പൊതുസ്ഥലങ്ങളിൽ സ്താപിക്കുന്നതിനെതിരായ ഹരജിയിൽ ഡെൽഹി ഹൈക്കോടതി വിധി വന്നതോടെയാണ് കമ്മീഷന്റെ നിർദ്ദേശം. നിർദ്ദേശം പാലിക്കാതിരിക്കുന്നത് കമ്മീഷനെ ലംഘിക്കലായി കണ്ട് നടപടി സ്വീകരിക്കു മെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Political Parties Can’t Use Public Funds, Govt Machinery To Promote Poll Symbol.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top