ഈ ലോഗോകൾ ഒളിപ്പിക്കുന്നത് എന്ത് ??
പ്രശ്സത കമ്പനികളുടെ ലോഗോകൾ നമുക്ക് അറിയാം. എന്നാൽ ഇവയുടെ പിന്നിലെ ആർത്ഥം പലർക്കും അറിയില്ല. വെറും അക്ഷരങ്ങളോ, വാക്യങ്ങളോ, വരകളോ അല്ല അവ, മറിച്ച് ചില രഹസ്യ ചിഹ്നങ്ങളാണ്.
ഹ്യുണ്ടായി
‘H’ എന്നാണ് ഹ്യുണ്ടായി ലോഗോ. എന്നാൽ ഇത് വെറും ‘H’ അല്ല. രണ്ട് മനുഷ്യർ തമ്മിൽ കൈ കൊടുക്കുന്ന ചിഹ്നമാണ്. ഉപഭോക്താവും, കമ്പനി റെപ്രസന്റേറ്റിവിനെയും പ്രതിനിധാനം ചെയ്യുന്നതാണ് ലോഗോയിൽ കാണുന്ന രണ്ട് മനുഷ്യർ.
അടിടാസ്
സ്ഥാപകൻ അഡോൾഫ് ഡാസ്ലറിൽ നിന്നാണ് ‘അടിടാസ്’ എന്ന പേര് രൂപപ്പെട്ടത്. 3 ബാറുകൾ ചേർന്നൊരുക്കുന്ന ഒരു ത്രികോണം; ഇത് ഒരു മലയെ സൂചിപ്പിക്കുന്നു. ഓരോ സ്പോർട്ട്സ് താരവും താണ്ടേണ്ട മലയെ പ്രതിനിധാനം ചെയ്ത് കൊണ്ടാണ് ഈ ലോഗോയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്.
ആപ്പിൾ
ആപ്പിൾ ലോഗോ രൂപികരിക്കാൻ നേരത്ത് ഡിസൈനർ റോബ് യാനോവിന് പ്രത്യേകിച്ച് നിർദ്ദേശങ്ങൾ ഒന്നും തന്നെ നൽകിയിരുന്നില്ല. ആദമിന്റെയും ഹവ്വയുടേയും കഥയിലെ ആപ്പിൾ (‘ഫ്രൂട്ട് ഓഫ് ട്രീ ഓഫ് നോളജ്’ ) ആയിരിക്കണം ലോഗോ എന്നേ ഉണ്ടായിരുന്നുള്ളു.
എന്നാൽ യാദ്യശ്ചികമായി ഒരു ആപ്പിൾ കടിച്ച റോബിന് പാതി കടിച്ച ആപ്പിൾ ആകർഷകമായി തോന്നുകയും അത് ഡിസൈൻ ചെയ്യുകയുമായിരുന്നു.
സോണി വയോ
ആദ്യത്തെ ‘V’ ‘A’ ചിഹ്നങ്ങൾ അലകളുടെ രൂപത്തിലാണ്. എവസാനത്തെ ‘I’ ‘O’ ചിഹ്നങ്ങൾ 1, 0 എന്ന നമ്പറുകളെ കാണിക്കുന്നു, ഇത് ഡിജിറ്റൽ നമ്പറുകളാണ്.
ആമസോൺ
താഴെയുള്ള ഓറഞ്ച് ആരോ മാർക്ക് പുഞ്ചിരിയെ കാണിക്കുന്നു. ഉപഭോക്താക്കളെല്ലാം തൃപ്തരായിരിക്കണം എന്ന കമ്പനിയുടെ പോളിസിയെയാണ് ഇത് കാണിക്കുന്നത്. ‘A’ മുതൽ ‘Z’ വരെ ചൂണ്ടുന്ന ആരോമാർക്ക് കാണിക്കുന്നത് ‘A’ മുതൽ ‘Z’ വരെയുള്ള എല്ലാ വസ്തുക്കളും ലഭിക്കുന്നു എന്ന് കാണിക്കുന്നു.
ബാസ്കിൻ റോബിൻസ്
പിങ്ക് നിറം നോക്കിയാൽ മനസ്സിലാവും അത് 31 എന്നാണ് എഴുതിയിരിക്കുന്നത്. ഇത് ബാസ്കിൻ റോബിൻസ് കമ്പനി വിൽക്കുന്ന 31 തരം ഫ്ളേവറുകളെ കാണിക്കുന്നു.
ടൊയോട്ട
സൂചിയും, അതിലൂടെ നൂല് കോർക്കുന്നതുമാണ് ടൊയോട്ടയുടെ ചിഹ്നം. പണ്ട് കാലത്ത് വീവിങ്ങ് മെഷീൻ വിറ്റിരുന്ന കമ്പനിയുടെ ഭൂതകാലത്തെ ആനുസ്മരിപ്പിക്കുന്നതാണ് ടൊയോട്ടയുടെ ലോഗോ.
കോണ്ടിനന്റൽ
പ്രശസ്ത ടയർ നിർമ്മാതാക്കളായ കോണ്ടിനെന്റലിന്റെ ലോഗോയിൽ ആദ്യത്തെ രണ്ട് നമ്പർ എഴുതിയിരിക്കുന്നത് ടയർ പോലെയാണ്.
ബി.എം.ഡബ്ലിയു
ജർമനിയുടെ ഭാഗമായിരുന്ന ബവേറിയയുടെ പതാകയുടെ ഭാഗമാണ് ബി.എം.ഡബ്ലിയു ചിഹ്നത്തിൽ കാണിച്ചിരിക്കുന്നത്.
എൽ.ജി
ചിരിക്കുന്ന ഒരു മനുഷ്യന്റെ മുഖത്തെ കാണിക്കുന്നതാണ് എൽ.ജിയുടെ ചിഹ്നം. ഉപഭോക്താക്കളുമായി നല്ല ബന്ധം നിലനിർത്താനുള്ള കമ്പനിയുടെ ആഗ്രഹത്തെ കാണിക്കുന്നതാണ് ഈ ലോഗോ.
എവർനോട്ട്
എന്തും ഓർത്തുവെക്കാൻ ഉള്ള ആനകളുടെ കഴിവിനെ സൂചിപ്പിക്കുന്നതാണ് എവർനോട്ടിന്റെ ലോഗോ.
hidden meaning, logo,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here