നീൽ നിതിൻ മുകേഷ് വിവാഹിതനാകുന്നു

neil engagement

പ്രേം രതൻ ധൻ പായോ, വാസിർ, ന്യൂയോർക്ക്, എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നീൽ നിതിൻ മുകേഷ് വിവാഹിതനാവുന്നു.

നിരവധി താരങ്ങളുടെ പേര് ചേർത്ത് മുമ്പും നീലിന്റെ വിവാഹ വാർത്ത പ്രചരിച്ചിരുന്നു. ഒടുവിൽ ദസറയുടെ ദിവസമാണ് ഗോസിപ്പുകൾക്കും, അഭ്യൂഹങ്ങൾക്കും വിരാമമിട്ട് നീലിന്റെ വിവാഹ വാർത്ത പുറത്ത് വന്നത്.

മുംബൈ സ്വദേശി രുക്മിണി സഹായെയാണ് നീൽ വിവാഹം കഴിക്കുന്നത്. ഒക്ടോബർ 11 ന് മുംബൈയിലെ ജൂഹു ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങ്. അടുത്ത വർഷമാണ് കല്യാണം.

neil nitin mukesh, engagement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top