സർക്കാർ സംഭരിച്ച ഏഴ് ലക്ഷം ക്വിന്റൽ ഉള്ളി നശിച്ചു

ഉള്ളിവില കുറഞ്ഞതിനെ തുടർന്ന് മധ്യപ്രദേശിൽ ഏഴ് ലക്ഷം ക്വിന്റൽ ഉള്ളി നശിച്ചു. വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് സർക്കാർ സംഭരിച്ച ഉള്ളിയാണ് നശിച്ചത്. സശിച്ച ഉള്ളി സംസ്‌കരിക്കാൻ സർക്കാറിന് ചെലവ് 6.7 കോടി രൂപ.
കഴിഞ്ഞ മാസം ഉള്ളിവില കിലോയ്ക്ക് 50 പൈസ എന്ന നിലയിലേക്കെത്തിയ പ്പോഴായിരുന്നു കിലോയ്ക്ക് ആറ് രൂപ താങ്ങുവിലയിൽ 10 ലക്ഷം ക്വിന്റൽ ഉള്ളി സംഭരിച്ചത്.
കൃത്യമായ സംഭരണികളില്ലാത്തതിനാലാണ് ഇത്രയും ഉള്ളി നശിച്ചത്. പൊതുവിതരണ കേന്ദ്രങ്ങൾ വഴി വിറ്റഴിക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണാത്തതും നശിക്കാൻ കാരണമായി.
7 Lakh Quintal Onion Rot In Madhya Pradesh, Rs. 6.7 Crore Spent On Disposal.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here