റഷ്യ ഇന്ത്യയുടെ പഴയ മിത്രം; മോഡി

india-russia

ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇന്ത്യയുടെതും റഷ്യയുടെതുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അഫ്ഗാനിസ്ഥാനിലെ ഭീകരത സംബന്ധിച്ചും ഇതേ
നിലപാടാണെന്നും മോഡി വ്യക്തമാക്കി.

ബ്രിക്‌സ് ഉച്ചകോടിക്കിടയിൽ നടന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് വാതക പൈപ് ലൈൻ ഇടുന്നത് പരിശോധിക്കും. രണ്ട് സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

പുതിയ രണ്ട് മിത്രങ്ങളേക്കാൾ പഴയ ഒരു മിത്രമാണ് നല്ലതെന്ന് മോഡി വ്യക്തമാക്കി. ഇന്ത്യയുടെ പഴയ സുഹൃത്താണ് റഷ്യ. ഇരു രാജ്യങ്ങളും തമ്മിൽ പ്രബലവും വിശിഷ്ടവുമായ ബന്ധമാണെന്നും മോഡി വ്യക്തമാക്കി.

പാക്ക്-റഷ്യ സംയുക്ത സൈനിക അഭ്യാസത്തിൽ ഇന്ത്യയ്ക്കുള്ള ആശങ്ക മോഡി പുഡ്ഡിനെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top