സഹപാഠിയെ ‘പെരുമാറിയ’ കുട്ടികൾക്കെതിരെ എഫ്.ഐ.ആർ

students-manhandles-classmate

സഹപാഠിയെ ക്രൂരമായി അക്രമിച്ച ബീഹാർ കേന്ദ്രീയ വിദ്യാലയിലെ രണ്ട് കുട്ടികൾക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സ്‌കൂൾ പ്രിൻസിപ്പാളിന്റെ പരാതി പ്രകാരം കാസി മൊഹമ്മദ്പൂർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മറ്റ് കുട്ടികൾ നോക്കി നിൽക്കെ കേന്ദ്രീയ വിദ്യാലയിലെ രണ്ട് കുട്ടികൾ ചേർന്ന് സഹപാഠിയെ  അക്രമിക്കുന്ന വീഡിയോ ഈ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ വയറലായത്. സെപ്തംബർ 25 ന് നടന്ന ഈ സംഭവം പുറംലോകം അറിയുന്നത് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഈ വീഡിയോയിലൂടെയാണ്.

സംഭവത്തിൽ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ  കേന്ദ്രിയ വിദ്യാലയ കമ്മീഷ്ണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

kendriya vidyalaya, case against two, two students manhandles classmate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top