11 വയസുകാരിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബലാത്സംഗം ചെയ്തു; സംഭവം ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തില്‍

ഡല്‍ഹിയില്‍ സ്‌കൂളില്‍ വച്ച് പെണ്‍കുട്ടിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടബലാത്സംഗം ചെയ്തു. ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. 11 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബലാത്സംഗം ചെയ്തത്. സംഭവം അധ്യാപകര്‍ ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്. (11-year-old girl gang-raped in Kendriya Vidyalaya delhi)
സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. ഡല്‍ഹി വനിത കമ്മീഷനും സംഭവത്തില്‍ ഇടപെട്ടു. കര്‍ശന നടപടിക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് അന്വേഷണത്തെ തുടര്‍ന്നാണ് സംഭവം അറിഞ്ഞതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.
Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം
ജൂലായ് മാസത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവം അതീവ ഗൗരവതരമാണെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നോ രക്ഷിതാക്കളുടെ ഭാഗത്തുനിന്നോ യാതൊരു പരാതിയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പൊലീസ് വ്യക്തമാക്കി.
Story Highlights: 11-year-old girl gang-raped in Kendriya Vidyalaya delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here