ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

കേരളത്തിലെ 123 വില്ലേജുകൾ ഇപ്പോഴും പരിസ്ഥിതിലോല മേഖലയിലാണ് എന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ നടത്തും. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. പാൽ, പത്രം, മരുന്നുകടകൾ, ആശുപത്രികൾ, മരണാനന്തര ചടങ്ങുകൾ, വിവാഹം, ഉത്സവങ്ങൾ തുടങ്ങിയവ ഹർത്താലിൽ നിന്ന് ഒഴിവാക്കി. മുട്ടത്തു നടക്കുന്ന സിബിഎസ്ഇ കലോത്സവത്തെയും തൊടുപുഴയിൽ നടക്കുന്ന ജൂനിയർ ചേംബർ മേഖലാ സമ്മേളനത്തെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
idukki, udf hartal
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News