ലോകത്തെ ഏറ്റവും ഹെൽത്തി ഐസ്‌ക്രീം

icecream

ലോകമെമ്പാടുമുള്ള മധുര പ്രേമികളുടെ ഇഷ്ടവിഭവമാണ് ഐസ്‌ക്രീം. എപ്പോൾ കിട്ടിയാലും ആരും ഐസ്‌ക്രീമിനോട് ‘നോ’ പറയില്ല. എന്നാൽ ഹെൽത്ത് കോൺഷ്യസ് ആയവർക്ക് ഐസ്‌ക്രീം എന്നും ആശയകുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ്. വേണമെന്നുണ്ടെങ്കിലും പലപ്പോഴും മനസ്സില്ലാ മനസ്സോടെ വേണ്ടെന്ന് വയ്ക്കുകയാണ് പതിവ്.

കൊഴുപ്പ് നിറഞ്ഞ കണ്ടെൻസ്ഡ് മിൽക്ക്, ക്രീം, മുട്ട എന്നിവയൊക്കെ കൂടി ശരീരഭാരം വർധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഐസ്‌ക്രീമുകൾ വഹിക്കുന്നു. അതുകൊണ്ടാണ് ഐസ്‌ക്രീം അൺഹെൽത്തിയാണെന്ന് പറയുന്നത്.

icecream

എന്നാൽ ഹെൽത്തി ഐസ്‌ക്രീം കിട്ടിയാൽ വേണ്ടെന്ന് വെക്കണോ ?? മഞ്ഞൾ, തേങ്ങ എന്നീ ആന്റി ഓക്‌സിഡന്റുകളാൽ സമൃദ്ധമായ ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് ഈ ‘ഹെൽതി ഐസ്‌ക്രീം’ ഉണ്ടാക്കുന്നത്.

പ്രശസ്ത ഫുഡ് വെബ്‌സൈറ്റായ പാലിയോ ഹാക്‌സാണ് ഈ കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത്. ഇനി ഇത് എവിടെയൊക്കെ ലഭിക്കും എന്ന് തിരയേണ്ട ആവിശ്യമില്ല. ഈ ഐസ്‌ക്രീം വീട്ടിലുണ്ടാക്കാവുന്നതേ ഉള്ളു.

ചേരുവകൾ

തേങ്ങാ പാൽ – 1 1/2 ടിൻ
കശുവണ്ടി- 1 കപ്പ്
ബദാം, പിസ്ത – ആവശ്യത്തിന്
മേപ്പിൾ സിറപ്പ് – 1/4 കപ്പ്
മഞ്ഞൾ- 2 ടീസ്പൂൺ
പട്ട – 1 ടീസ്പൂൺ
ഇഞ്ചി – 1/2 ടീസ്പൂൺ
ഏലക്ക- 1/4 ടീസ്പൂൺ
പാചകം ചെയ്യുന്ന വിധം

ഒരു പാർച്ച്‌മെന്റ് പേപ്പർ എടുത്ത് പാനിൽ നിവർത്തി വയ്ക്കുക. ഇത് ഫ്രീസറിൽ വയക്കുക.

മുകളിൽ പറഞ്ഞ ചേരുവകളെല്ലാം ഒരു മിക്‌സിയിൽ അടിച്ചെടുക്കുക. (ശേഷം
ഐസ്‌ക്രീം ബ്ലെൻഡറിൽ അടിച്ചാൽ നന്ന്.)

ഫ്രീസറിൽ വെച്ച പാത്രത്തിൽ ഈ മിശ്രിതം ഒഴിച്ച് നിരത്തുക. ഒരു രാത്രി ഇത് ഫ്രീസറിൽ വെക്കുക.

ഐസ്‌ക്രീം സെറ്റായതിന് ശേഷം അരിഞ്ഞുവെച്ച പിസ്ത, ബദാം എന്നിവയുപയോഗിച്ച് അലങ്കരിക്കുക.

സ്വാദിഷ്ഠമായ ഹെൽത്തി ഐസ്‌ക്രീം റെഡി !!

world’s healthiest icecream,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top