ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു

indiantrain neatest railway station in india

എറണാകുളം മുളന്തുരുത്തിയിൽ ട്രെയിൻ തട്ടി ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. കോട്ടയം ജില്ലയിലെ വെള്ളൂർ ഇരുമ്പയം നിവാസികളായ ഉദയംപേരൂർ ആമേട ഞാറ്റിയാൽ സച്ചിദാനന്ദൻ (50), ഭാര്യ സുജാത(45) മകൾ ശ്രീലക്ഷ്മി(23) എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

train-accidentമൃതദേഹങ്ങൾ ട്രാക്കിൽ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. ഹൗറ കൊച്ചുവേളി എക്‌സ്പ്രസാണ് ഇടിച്ചത്. മുളന്തുരുത്തി റെയിൽവേ സ്റ്റേഷനുസമീപം പ്‌ളാറ്റ്‌ഫോമിനോട് ചേർന്നാണ് അപകടം. മൃതദേഹങ്ങൾ തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവരുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

Accident, Eranakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top