ബോബി ചെമ്മണ്ണൂരിന് പണി കിട്ടി; കൂനിന്മേൽ പോലീസ് കേസും

സമൂഹത്തിനു ശല്യമായ തെരുവ് നായ്ക്കളെ ഒതുക്കാൻ ശ്രമിച്ച ബോബി ചെമ്മണ്ണൂരിന് പണി ആയി

കൊല്ലുന്നതിനു പകരം നായ്ക്കളെ പിടികൂടി സ്വന്തം കാശിനു വാങ്ങിയ ഒരു സ്ഥലത്തു കൊണ്ട് പോയി പാർപ്പിക്കുക എന്നതായിരുന്നു ചെമ്മണ്ണൂരിന്റെ പ്ലാൻ എ. അതനുസരിച്ച് കോഴിക്കോട് ജില്ലയിൽ നിന്നും ബോബി ചെമ്മണ്ണൂരും കൂട്ടരും നായ്ക്കളെ പിടികൂടി.

പക്ഷെ പിടികൂടിയ തെരുവുനായ്ക്കളെ പ്രതിഷേധം കാരണം കൽപ്പറ്റയിലെ ബോബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് കൊണ്ടു പോകാനായില്ല. നായ്ക്കളെ വയനാട്ടിലേക്ക് കൊണ്ടുപോകാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസ് നിഷേധിച്ചു.

നായ്ക്കളെ പിടികൂടി ഒരു വാഹനത്തിൽ അടച്ചിരിക്കുകയാണ്. വയനാട്ടിലേക്ക് കൊണ്ടുപോകാതിരിക്കാൻ ചുരത്തിൽ ആളുണ്ട്. തിരിച്ചു വിടാമെന്ന് വച്ചാൽ കോഴിക്കോട്ടുകാർ സംഘടിച്ചു. പലയിടത്തുനിന്നും പിടികൂടിയ നായ്ക്കളെ ഒരിടത്തും ഇറക്കാൻ പറ്റുന്നില്ല.

അനുകൂലമായ കോടതി വിധി വരുന്നത് വരെ തെരുവ് നായ്ക്കളെ കെ.ടി.സിയുടെ ഉടമസ്ഥതയിലുള്ള വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top