പി.വി.ആറിൽ മൂന്നാം നിരയിലെ സീറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കില്ല

സിനിമ നമ്മുടെയെല്ലാം ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. പറയുന്ന ഡയലോഗ് മുതൽ അണിയുന്ന വസ്ത്രത്തിൽ വരെ സിനിമാ താരങ്ങളെ അനുകരിക്കുന്ന നാം വീക്കെൻഡിൽ ആ ആഴ്ച്ച ഇറങ്ങിയ സിനിമകളുടെ റെയ്റ്റിങ്ങും റിവ്യൂവും നോക്കി ഇഷ്ടപ്പെട്ട സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ്.
ബുക്ക് മൈ ഷോ എന്ന ആപ്പിലൂടെയാണ് മിക്കവരും ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുക. എന്നാൽ പി.വി.ആറിൽ മൂന്നാം നിരയിലെ (പിറകിൽ നിന്ന് ) സീറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കാത്തത് അധികമാരുടെയും ശ്രദ്ധയിൽ പെടാൻ സാധ്യതയില്ല.
ഇത് ഒരു ഷോയുടെയോ, ഒരു സ്ഥലത്തെ പിവിആറിനോ മാത്രമല്ല എല്ലാ പിവിആർ തിയെറ്ററുകളിലും മൂന്നാം നിരയിലെ സീറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കില്ല.
വികാസ്പുരി
നോയിഡ
ഡെൽഹി
ഇതെ പറ്റി അന്വേഷിച്ചപ്പോഴാണ് പിവിആർ അധികൃതർ ഇതിന് പിന്നിലെ രഹസ്യം പുറത്ത് വിടുന്നത്. മൂന്നാം നിര സീറ്റുകൾ റിസേർവ്ഡ് സീറ്റുകളാണ്.
- സീനിയർ സിറ്റിസൺസ്, അംഗവൈകല്യമുള്ളവർ, ഗർഭിണികൾ എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് ഏതെങ്കിലും കാരണവശാൽ ടിക്കറ്റ് കിട്ടാതെ വന്നാൽ, ഈ സീറ്റുകൾ അവർക്ക് നൽകും.
2. അപ്രതീക്ഷിതമായി വരുന്ന ഗവൺമെന്റ് ഒഫീഷ്യലുകൾ/ വി.ഐ.പികൾ.
3. പിവിആറിലെ റെഗുലർ കസ്റ്റമേഴ്സ്
4. സിനിമ കാണുന്ന സമയത്ത് ഇപ്പോൾ ഇരിക്കുന്ന സീറ്റിൽ എന്തെങ്കിലും പ്രശ്നം അനുഭവപ്പെട്ടാൽ ഈ മൂന്നാം നിരയിലെ സീറ്റിലേക്ക് നിങ്ങൾക്ക് മാറിയിരിക്കാം
ഇത്തരത്തിൽപ്പെട്ട ആരും വരാതെ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണെങ്കിൽ ഈ സീറ്റുകൾ ഓൺലൈൻ ബുക്കിങ്ങ് അല്ലാതെ പിവിആറിൽ നേരിട്ട് ചെന്ന് ആർക്കും ടിക്കറ്റ് വാങ്ങാം.
pvr, seat booking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here