ബ്രിക്സ് രാജ്യങ്ങളെ നരേന്ദ്ര മോഡി തെറ്റി ധരിപ്പിച്ചുവെന്ന് പാക്കിസ്ഥാൻ

ബ്രിക്സ് രാജ്യങ്ങളെ നരേന്ദ്ര മോഡി തെറ്റി ധരിപ്പിച്ചുവെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർത്താജ് അസീസ്. കാശ്മീരിൽ നടന്ന സംഭവങ്ങളെ മറച്ചുവെക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നും അസീസ് ആരോപിച്ചു.
ഭീകരതയുടെ മൊത്തക്കച്ചവചക്കാരാണ് പാക്കിസ്ഥാനെന്ന് ബ്രിക്സ് ഉച്ചകോടിയ്ക്കിടെ മോഡി വിമർശനമുന്നയിച്ചിരുന്നു. മോഡിയുടെ പ്രസ്താവനകൾക്ക് മറുപടിയായാണ് അസീസ് തുറന്നടിച്ചത്.
തീവ്രവാദം നേരിടുന്നതിന് ബ്രിക്സ് അംഗരാജ്യങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ പാക്കിസ്ഥാൻ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ തള്ളി പറയുകയും ഭീകരർക്കെതിരെ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത രാഷ്ട്രമാണ് പാക്കിസ്ഥാൻ എന്നും അസീസ് വ്യക്തമാക്കി.
pakistan,india,India pak Attack,Terrorism,terrorist attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here