സർക്കാരിന്റെ മദ്യനയത്തിന്റെ ഇരയാണ് താനെന്ന് കെ ബാബു

K-BABU

സർക്കാരിന്റെ മദ്യനയയത്തിന്റെ ഇരയാണ് താനെന്ന് മുൻ മന്ത്രി കെ ബാബു. സർക്കാരിന്റെ നയമായിരുന്നു ഇത്. എന്നാൽ താനാണ് അതിന് ഇരയായത്. ബാർക്കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ബാബു.

ബാർ ലൈസൻലസ് അനുവദിച്ചതിൽ ചട്ടവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ നിയമവഴി തേടുമെന്നും ബാബു വ്യക്തമാക്കി.

ബാർ കോഴക്കേസ് തന്റെ പൊതുപ്രവർത്തനത്തെ ഏറെ ബാധിക്കുന്നുണ്ട്. എന്നാൽ പാർട്ടിയിൽനിന്നും സഹപ്രവർത്തകരിൽനിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ബാർ പൂട്ടിയപ്പോൾ നഷ്ടമുണ്ടായവരാണ് തനിക്കെതിരായ ഗൂഡാലോചനയ്ക്ക് പിന്നിൽ. അവരാണ് പരാതിയുമായി രംഗത്തെത്തിയതെന്നും ബാബു മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top