വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

bhupendra-hirji-vera

മുബെയിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. ഭൂപേന്ദ്ര വീര (72) ആണ് അഞ്ജാതന്റെ വെടിയേറ്റ് മരിച്ചത്. മുബെയിലെ സാന്താക്രൂസിലുളള വീട്ടിൽ ഇന്നലെയായിരുന്നു സംഭവം.

ഭൂമാഫിയയ്ക്കും കോളനി കയ്യേറ്റങ്ങൾക്കുമെതിരെ തുടർച്ചയായ പ്രതിഷേധങ്ങൾ നടത്തിവരികയായിരുന്നു ആക്ടിവിസ്റ്റുകൂടിയായ ഭൂപേന്ദ്ര.

അനധികൃത ഭൂമി ഇടപാടുകൾ നടത്തിയിരുന്നവരാണ് അദ്ദേഹത്തിന് നേരെ നിറയൊഴിച്ചതെന്ന് ആംആദ്മി പാർട്ടി നേതാവും ഭൂപേന്ദ്രയുടെ സഹപ്രവർത്തകയും ആക്ടിവിസ്റ്റുമായ അഞ്ജലി ദമാനിയ ആരോപിച്ചു.

ജീവന് ഭീഷണിയുള്ളതായി ഭൂപേന്ദ്രയ്ക്കടക്കം നിരവധി ആക്ടിവിസ്റ്റുകൾക്ക് ഭീഷണി ഉണ്ടായിരുന്നതായും ഭൂപേന്ദ്ര പോലീസിൽ പരാതി നൽകിയിരുന്നതായും അഞ്ജലി വ്യക്തമാക്കി.

അഞ്ജാതൻ ഭൂപേന്ദ്രയുടെ വീട്ടിലേക്ക് അതിക്രമിച്ചുകടക്കുകയും അദ്ദേഹത്തെ ഇന്നലെ രാത്രി 9മണിയോടെ വെടിവെച്ച് വീഴ്ത്തുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Mumbai RTI Activist, 72, Shot Dead At Point Blank Range.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top