പോലീസുകാരെ മണല്‍ മാഫിയ ആക്രമിച്ചു

crime

മണൽകടത്ത് തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ മണൽ മാഫിയയുടെ ആക്രമണം. കോഴിക്കോട് മേപ്പയൂർ ആവളപ്പുഴയിലാണ് പോലീസുകാര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം.   സിവിൽ പൊലീസ് ഒാഫീസർ സുനിൽ കുമാറിനാണ് ആക്രമണത്തിൽ പരിക്കറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മണല്‍ കയറ്റിയ ലോറി പോലീസ് ജീപ്പില്‍ ഇടിച്ച് കേറ്റിയാണ് ആക്രമണം നടത്തിയത്.

criminals attacked police , kozhikode

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top