ബ്രസീലിലെ ജയിലില്‍ ഏറ്റുമുട്ടല്‍, 25 തടവുകാര്‍ കൊല്ലപ്പെട്ടു

വടക്കന്‍ ബ്രസീലില്‍ തടവുകാര്‍ പരസ്പരം ഏറ്റുമുട്ടി 25 തടവുകാര്‍ കൊല്ലപ്പെട്ടു.റോറൈമയിലെ ബോവ വിസ്തയിലെ അഗ്രികോല ഡിമോണ്‍സ ക്രിസ്റ്റോ ജയിലിലാണ് ആക്രമണം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അഭ്യൂഹം ഉണ്ട്.
ജയിലിലെ സന്ദര്‍ശക സമയത്തായിരുന്നു ആക്രമണം നടന്നത്. കലാപം നടത്തിയവര്‍ സന്ദര്‍ശകരെ ബന്ദിയാക്കി വയ്ക്കുകയും ചെയ്തു. പോലീസ് ഇടപെട്ട് ഏറെ പണിപ്പെട്ടാണ് ഇവരെ മോചിപ്പിച്ചത്.
brazil, jail, riot, prisoners, killed
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News