വെറും 1 രൂപ മതി സ്മാർട്ട് ഫോൺ സ്വന്തമാക്കാൻ !!

ഈ ദീപാവലിക്ക് വമ്പൻ ഓഫറുകളുമായാണ് സ്മാർട്ഫോൺ വിപണി എത്തിയിരിക്കുന്നത്. ആകർഷകമായ ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളുമാണ് ഓരോ സ്മാർട്ഫോൺ കമ്പനികളും മുന്നോട്ടുവെയ്ക്കുന്നത്. പ്രമുഖ സ്മാർട്ഫോൺ നിർമാതാക്കളായ വൺപ്ലസും, ഷാവോമിയുമാണ് ഇത്തരത്തിലുള്ള ഓഫറുകളുമായി എത്തിയിരിക്കുന്നത്.
ഒക്ടോബർ 24 മുതൽ 26 വരെ ദീവാലി ഡാഷേ സെയിലാണ് വൺ പ്ലസ് അവതരിപ്പിക്കുന്നത്. വൺപ്ലസിന്റെ സോഫ്റ്റ് ഗോൾഡ് വാരിയന്റ്, വൺ പ്ലസ് ആക്സസറീസ് എന്നിവയെല്ലാം ഒരു രൂപയിൽ ഈ സെയിലിലൂടെ സ്വന്തമാക്കാനാകും.
ഒക്ടോബർ 17 മുതൽ 19 വരെയുളള ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഷാവോമിയുടെ ദീപാവലി ഫഌഷ് സെയിൽ നടക്കുക. 1 രൂപയ്ക്കാണ് ഷവോമിയുടെ റെഡ്മി നോട്ട്മി,മാക്സ് എന്നീ ഫോണുകൾ ലഭ്യമാവുക. ഫോൺ അനുബന്ധ ഉപകരണങ്ങളും ഈ ഓഫറിൽ ലഭിക്കും.
രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ ഡാഷ് സെയിലിലും ഫഌഷ് സെയിലിൽ പങ്കുചേരാൻ കഴിയുകയുള്ളു. ഐഡി ക്രിയേറ്റ് ചെയ്ത് ബില്ലിംഗ്,പേയ്മെന്റ് വിവരങ്ങൾ നൽകേണ്ടി വരും.
ഈ ഓഫർ ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്ത ഷേഷം ഉപഭോക്താക്കൾ ഫേസ്ബുക്ക്, ട്വിറ്റർ എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ വാർത്ത ഷെയർ ചെയ്യണം. ഇരുവരുടെയും ഓൺലൈൻ സൈറ്റിലാണ് സെയിൽ നടക്കുക.
one rupee, smartphone, one plus, xiaomi