ഈ നീലകണ്ണുകളെ ഇന്ന് ലോകം അറിയും

കഴിഞ്ഞ ദിവസങ്ങളിലായി ട്വിറ്ററിൽ ട്രെൻഡ് ചെയ്യുന്ന ഹാഷ്ടാഗ് ആയിരുന്നു ‘ചായ് വാല’ എന്നത്. ഈ ഹാഷ്ടാഗിലൂടെ ലോകം പറയാൻ ഉദ്ദേശിക്കുന്നതെന്താണ് ??
അന്വേഷിച്ചപ്പോഴാണ് പാകിസ്ഥാനിലെ നീലക്കണ്ണുള്ള രാജകുമാരനെ കുറിച്ചാണ് ഈ ഹാഷ്ടാഗ് എന്ന് അറിയുന്നത്.
കുറച്ച് ദിവസം മുന്നാണ് ഇസ്ലാമാബാദിലെ ചായക്കടയിൽ അർഷാദ് ഖാൻ എന്ന ഈ നിലക്കണ്ണിനുടമ ജോലിക്ക് കയറുന്നത്. അവിടെ അർഷാദിനെ കാത്തിരുന്നത് സ്വപ്‌ന തുല്ല്യമെന്നോണമുള്ള സംഭവങ്ങളാണ്.
അവിചാരിതമായി ചായക്കടയിൽ എത്തിയ ഫോട്ടോഗ്രാഫർ ജിയ അലി, അർഷാദിന്റെ ഫോട്ടോ എടുക്കുന്നതോടെയാണ് ഈ ചെറുപ്പക്കാരന്റെ തലവര മാറുന്നത്. ഈ യുവാവിന്റെ ഫൊട്ടോ ജിയാ അലി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ ചിത്രം വൈറലായി.
തന്റെ ചിത്രം ലോകപ്രശസ്തമാവും എന്ന് ഈ യുവാവ് സ്വപ്‌നത്തിൽ പോലും വിചാരിച്ച് കാണില്ല. അങ്ങനെ ഒരു രാത്രി കൊണ്ട് പ്രശസ്തനായി അർഷാദ് ഖാൻ; ‘ചായ് വാല’ എന്ന ഹാഷ്ടാഗോടെ !!
പ്രശസ്തനായതിൽ സന്തോഷമുണ്ട് അർഷാദിന്. എന്നാൽ ജോലിക്കിടയിൽ തന്നോടൊപ്പം ഫോട്ടോയെടുക്കണമെന്ന് വാശി പിടിക്കുമ്പോൾ അത് തന്റെ ജോലിയെ ബാധിക്കുന്നതിലുള്ള നീരസം മറച്ചുവയ്ക്കുന്നില്ല ഈ ചെറുപ്പക്കാരൻ.
chaiwala, pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here