ഡയറിമിൽക്ക് കഴിക്കുന്നവർ ശ്രദ്ധിക്കുക, നിങ്ങൾ കഴിക്കുന്നത് പുഴുവിനെയാകാം

സ്വന്തം കയ്യിൽനിന്ന് കാശുമുടക്കി പുഴുവിനെ തിന്നേണ്ട ഗതികേടിലാണ് ഇപ്പോൾ ചോക്ലേറ്റ് പ്രേമികൾ. ലോകത്തിലെ തന്നെ മികച്ച ചോക്ലേറ്റ് ബ്രാൻഡുകളിലൊന്നായ കാഡ്ബറി ഡയറി മിൽക്കിന്റെ ആരാധകർക്കാണ് കാശുകൊടുത്ത് പുഴുവിനെ വാങ്ങിക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്.

പാക്കറ്റ് തുറന്ന് പകുതി ചോക്ലേറ്റ് തിന്ന പലരും ചോക്ലേറ്റ് ബാറിൽനിന്ന് പുറത്തുവരുന്ന പുഴുവിനെ കണ്ട് ഞെട്ടി, ഇതോടെ കാഡ്ബറി ഡയറിമിൽക്ക് ചോക്ലേറ്റ് വാങ്ങിക്കുമ്പോൾ പാക്കിങ്ങ് ഡേറ്റ് മാത്രം പരിശോധിച്ചാൽ മതിയാകില്ല പാക്കിങ് ക്വാളിറ്റിയും പരിശോധിക്കണം. ഒപ്പം കടയിൽനിന്ന് പാക്ക് പൊളിച്ച് പുഴുവില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.

പാക്കേജിങ്ങ് ഡേറ്റ് നോക്കി വാങ്ങിയ പാക്കറ്റുകളിലാണ് പലർക്കും പുഴുവിനെ ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ കസ്റ്റമർ കെയറിൽ പരാതി നൽകിയിട്ടും ഫലമൊന്നുമില്ലെന്നും പരാതിക്കാർ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

ചോക്ലേറ്റ് പാക്കറ്റ് പൊളിച്ചു പകുതി കഴിച്ചതിന് ശേഷമാണ് പലരും പുഴുവിനെ കണ്ടത്. ഫുഡ്‌സേഫ്റ്റി വകുപ്പിനെയോ കൺസ്യൂമർകോർട്ടിനെയോ സമീപിച്ചിട്ടും സംഭവത്തിൽ യാതൊരു നടപടിയും ഉണ്ടായില്ലെന്നും കൊച്ചിയിൽ ബിസിനസുകാരിയായ കരുണാ മേനോൻ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

ചോക്ലേറ്റിൽ നിന്ന് പുഴവിനെ ലഭിച്ചതോടെ ഫുഡ് ആന്റ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിൽ കരുണ പരാതി നൽകിയിരുന്നു. എന്നാൽ അദികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല. തുടർന്ന് ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഇവർ പറയുന്നു.

കാഡ്ബറീസ് ഡയറി മിൽക്കിന്റെ കസ്റ്റമർ സർവ്വീസിലേക്ക് മെയിലയച്ചെങ്കിലും വേണ്ട ശ്രദ്ധ ഉണ്ടായില്ല. വിശദ വിവരങ്ങളും ചോക്ലേറ്റും കമ്പനിയിലേക്ക് കൊറിയർ അയച്ച് നൽകിയാൽ പരിശോധിച്ച് പുഴു ഉണ്ടായിരുന്നോ എന്ന് പറയാമെന്നായിരുന്നു ഇവർക്ക് ലഭിച്ച മറുപടി.

സമാനമായ അനുഭവം തന്നെയാണ് കൊച്ചിയിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹരിപ്രശാന്തിനും കുടുംബത്തിനും ഉണ്ടായത്. ഷുഗർ ലെവൽ താഴ്ന്നുപോകുന്നതിനാൽ ഭാര്യയ്ക്ക് വേണ്ടി ഹരിപ്രശാന്ത് സ്ഥിരമായി ചോക്ലേറ്റ് വാങ്ങി വീട്ടിൽ സൂക്ഷിക്കാറുണ്ട്. ഒക്ടോബർ രണ്ടാം വാരം ലുലുവിൽനിന്ന് വാങ്ങിയ ഫാമിലി പാക്ക് ഡയറി മിൽക്ക് പതിവ് പോലെ ഇവർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. പിന്നീട് ഇന്നലെ പൊട്ടിച്ച് ഒരു പീസ് എടുക്കുകയും ചെയ്തു ശേഷം ഫ്രിഡ്ജിൽതന്നെ സൂക്ഷിച്ചു. ഇന്ന് പുലർച്ചെ ചോക്ലേറ്റ് കഴിക്കാനായി ഹരിയുടെ ഭാര്യ എടുത്തപ്പോഴാണ് ബാറിൽ സുഷിരവും ചിലന്തിവലപോലെ ആവണരവും കണ്ട്ത്. അതിനുള്ളിൽനിന്നാണ് പുഴു പുറത്തുവന്നത്, ഹരി പ്രശാന്ത് പറഞ്ഞു.

dairy-milk-1ഹരിപ്രശാന്ത് ഫോട്ടോ അടക്കം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സമാന അനുഭവമുണ്ടായ മറ്റ് ചിലരും പോസ്റ്റിന് കമന്റുമായി എത്തി. ഇതോടെ ഡയറിമിൽക്കിൽനിന്ന് പുഴുവിനെ ലഭിച്ചവരുടെ എണ്ണം പുറംലോകം അറിഞ്ഞുവരികയാണ്.

dairy-milk-7വർഷങ്ങൾക്ക്‌ മുമ്പും ഡയറി മിൽക്കിൽനിന്ന് പുഴുവിനെ ലഭിക്കുകയുണ്ടായിരുന്നു. ഇത് ഏറെ വിവാദമായതോടെയാണ് ചോക്ലേറ്റ് ഡബിൾ പാക്കിങ്ങിൽ പുറത്തിറങ്ങി തുടങ്ങിയത്.

dairy-milk-3കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഡയറി മിൽ്കകിന്റെ ഗുണമേൻമ ചോദ്യം ചെയ്യപ്പെടുമ്പോൾ ജനങ്ങൾക്ക് മികച്ച ഭക്ഷണം എത്തിച്ചു നൽകാൻ സർക്കാരും ഫുഡ് ആന്റ് സേഫ്റ്റി ഡിപാർട്ട്‌മെന്റും ബാധ്യസ്ഥരാണ്. പരിശോധന കർശനമാക്കുന്നതുവഴി മാത്രമേ നിലവാരം കുറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ വിപണിയിലെത്തുന്നത് തടയാൻ കഴിയുകയുള്ളൂ.

dairy-milk-5
dairy-milk-4worms found once again in dairy milk chocolates.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top