ഇന്‍ഫെര്‍നോ ഇന്ത്യയിലെത്തിയത് യുഎസ് റിലീസിന് മുമ്പ്!!

റോണ്‍ ഹവാര്‍ഡിന്റെ ഏറ്റവും പുതിയ സിനിമ ഇന്‍ഫെര്‍നോ ഇന്ത്യയിലെത്തിയത് ഹോളിവുഡ് റിലീസ് മുമ്പ്. സോണി പിക്ചര്‍ എന്റര്‍ടൈന്‍മെന്റ്സ് ആണ് ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ച ഈ ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്.
യുഎസില്‍ ചിത്രം ഒക്ടോബര്‍ 28 ന് റിലീസ് ചെയ്യുകയേ ഉള്ളൂ.
ടോം ഹാങും ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവര്‍ക്കും ഇന്ത്യയിലുള്ള താരമൂല്യം കണക്കിലെടുത്താണ് ഇന്ത്യയില്‍ ചിത്രം ആദ്യം റീലീസ് ചെയ്തത്. ഇംഗ്ലീഷ് ഭാഷയ്ക്ക് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഇന്‍ഫെര്‍നോ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

inferno, relased india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top