പന്നീര്‍സെല്‍വം അധ്യക്ഷത വഹിച്ച ആദ്യ മന്ത്രിസഭാ യോഗത്തിന് ജയലളിതയുടെ ഫോട്ടോയും കസേരയും സാക്ഷി!!

tamilnadu-cabinbet

ഒ. പന്നീര്‍സെല്‍വം അധ്യക്ഷത വഹിച്ച ആദ്യ മന്ത്രിസഭാ യോഗം നടന്നു. ജയലളിതയുടെ ചിത്രവും ജയലളിത ഉപയോഗിച്ചിരുന്ന കസേരയും മുന്നില്‍വെച്ചാണ് മന്ത്രിസഭാ യോഗം നടന്നത്.

രാവിലെ അപ്പോളോ ആശുപത്രിയില്‍നിന്നാണ്  പന്നീര്‍സെല്‍വവും മന്ത്രിമാരും എത്തിയത്.  മധ്യഭാഗത്ത് ഇരുന്ന് അധ്യക്ഷത വഹിക്കാന്‍ ജയലളിതക്കു മാത്രമാണ് യോഗ്യതയെന്നാണ് പറഞ്ഞ പന്നീര്‍സെല്‍വംപന്നീര്‍സെല്‍വം മറ്റു മന്ത്രിമാര്‍ക്കൊപ്പമാണ് ഇരുന്നത്.

മുമ്പ് രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയായിരുന്നപ്പോഴും പന്നീര്‍സെല്‍വം ജയലളിതയുടെ മുറിയോ കസേരയോ ഉപയോഗിക്കാതെ ആദരവ്  പ്രകടിപ്പിച്ചിരുന്നു. ജയലളിത മന്ത്രിസഭയുടെ മൂന്നാമത്തെ മന്ത്രിസഭാ യോഗമാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top