ജേക്കബ് തോമസിനെതിരെ വീക്ഷണം മുഖപത്രം

വിജിലന്‍സ് ഡയറക്ടർ ഡി.ജി.പി ജേക്കബ് തോമസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. രാജിയല്ല; ജേക്കബ് തോമസിനെ പുറത്താക്കണ’മെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച് അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടത്, യു.ഡി.എഫ്. സര്‍ക്കാരിനെ വെല്ലുവിളിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപഹസിക്കുകയും ചെയ്ത ധീരതക്കുള്ള സമ്മാനമായിരുന്നു ജേക്കബ് തോമസിന്റെ വിജിലന്‍സ് ഡയറക്ടര്‍ പദവി. ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കും കെ. ബാബുവിനും എതിരെ കേസെടുക്കാന്‍ കാണിച്ച ഉത്സാഹം ഇ.പി. ജയരാജന്റെ കാര്യത്തില്‍ കാണിച്ചാല്‍ കസേര തെറിക്കുമെന്ന് ജേക്കബ് തോമസ് ഭയപ്പെടുന്നു. ബന്ധുനിയമന വിവാദം മുഖ്യമന്ത്രിയിലേക്ക് തിരിയാന്‍ സി.പി.എം അനുവദിക്കില്ല. ഇത് തന്റെ പ്രതിച്ഛായക്ക് പ്രഹരമേല്പ്പിക്കുമെന്ന് വിജിലൻസ് ഡയറക്ടർ ഭയക്കുന്നതായും മുഖ്യപ്രസംഗത്തിലുണ്ട്.
സി.പി.എം കൂട്ടിലടച്ച തത്തക്ക് അവര്‍ പറയുന്നവര്‍ക്കെതിരെ മാത്രമെ മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡും കൊത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജേക്കബ് തോമസിന് മനസിലായി തുടങ്ങി എന്നും മുഖപ്രസംഹത്തിലുണ്ട്.
veekshanam, editorial, jacob thomas, vigilance
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!