രാജ് താക്കറെയുടെ ദേശീയതയെ ചോദ്യം ചെയ്ത് ഷബാന ആസ്മി

ഏ ദിൽ ഹെ മുഷ്കിൽ പ്രദർശിപ്പിക്കാൻ അണിയറപ്രവർത്തകരെയും മഹാരാഷ്ട്ര നവ് നിർമാൺ സേനയെയും വിളിച്ച് ചർച്ച നടത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിനും രാജ് താക്കറെയ്ക്കുമെതിരെ ഷബാനാ ആസ്മി.
അഞ്ച് കോടി രൂപയ്ക്ക് ദേശീയത വിലയ്ക്ക് വാങ്ങാൻ മുഖ്യമന്ത്രി തന്നെ ഇടനിലക്കാരനാകുന്നു എന്ന് ഷബാന ആസ്മി പരിഹസിച്ചു. ദിൽ ഹേ മുഷ്കിൽ പ്രദർശിപ്പിക്കാൻ തടസ്സമുണ്ടാകില്ലെന്ന് ആഭ്യന്ത്രമന്ത്രി ഉറപ്പ് നൽകിയതിന് ശേഷവും അദ്ദേഹം എംഎൻഎസിനെ അനുനയിപ്പിക്കാൻ സ്രമിക്കുകയായിരുന്നു എന്നും ആസ്മി ട്വിറ്ററിൽ കുറിച്ചു.
CM Fadnavis shows scant respect for Home Ministers assurance of safe passage for #ADHM. BJP better haul him up and demand explanation
— Azmi Shabana (@AzmiShabana) October 23, 2016
നിയമം പാലിക്കുന്നതിന് പകരം എംഎൻഎസിന് ഇടനിലക്കാരനാകുകയായിരുന്നു മുഖ്യമന്ത്രി എന്നും ആസ്മി. എംഎൻഎസ് ആണോ ഞാൻ ദേശീയവാദിയാണെന്ന് തീരുമാനിക്കേണ്ട്. ഞാൻ ഇന്ത്യൻ ഭരണഘടനയെ മാനിക്കുന്നു പക്ഷേ രാജ് താക്കറെ അങ്ങനെയല്ല. അപ്പോൾ ആരുടെ ദേശീതയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്, ഷബാന ആസമി ട്വിറ്ററിലൂടെ ചോദിക്കുന്നു.
MNS will decide whether Im patriotic or not?I bow to d Indian Constitution Raj Thackeray does not.Whos patriotism needs questioning?
— Azmi Shabana (@AzmiShabana) October 23, 2016
പാക്കിസ്ഥാൻ താരം ഫവദ് ഖാൻ അഭിനയിച്ച ഏ ദിൽ ഹേ മുഷ്കിൽ എന്ന കരൺ ജോഹർ ചിത്രം പ്രദർശിപ്പിക്കണമെങ്കിൽ സൈനിക ക്ഷേമനിധിയിലേക്ക് 5 കോടി നൽകണമെന്ന് എംഎൻഎസ് നിബന്ധന മുന്നോട്ട വെച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് വിളിച്ച് ചേർത്ത യോഗത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് എംഎൻഎസ് ഈ നിബന്ധന പാലിക്കാൻ ആവശ്യപ്പെട്ടത്.
What a sorry state of affairs!CM brokers deal n buys patriotism for 5 crores!After Home minister had promised peaceful passage 4 #ADHM
— Azmi Shabana (@AzmiShabana) October 23, 2016
നിർമ്മാതാക്കൾ നിബന്ധന അംഗീകരിച്ചതോടെയാണ് എംഎൻഎസ് മയപ്പെട്ടതും. ഇതിനെതിരെ ഇന്ത്യൻ സൈനികർ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം തരംതാണ രാഷ്ട്രീയത്തിലേക്ക് ഇന്ത്യയെ വലിച്ചിഴയ്ക്കരുതെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here