ശബാന ആസ്മിക്ക് കാറപകടത്തിൽ പരുക്കേറ്റ സംഭവം; ഡ്രൈവർക്കെതിരെ കേസ്

ബോളിവുഡ് താരം ശബാന ആസ്മിക്ക് കാറപകടത്തിൽ പരുക്കേറ്റ സംഭവത്തിൽ ഡൈവർക്കെതിരെ കേസ്. അപകടകരമായി വാഹനമോടിച്ചതിനും മോട്ടോർ വാഹന നിയമത്തിലെ ചില വകുപ്പുകളും ചേർത്താണ് ഡ്രൈവർ അംലേഷ് യോഗേന്ദ്രക്കെതിരെ കേസെടുത്തത്.

read also: ശബാന ആസ്മിയുടെ നില തൃപ്തികരമെന്ന് ഡോക്ടർമാർ

ഇന്നലെയാണ് ശബാന ആസ്മിയും ഭർത്താവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാർ ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ മുൻവശം തകർന്നിരുന്നു. പരുക്കേറ്റ ശബാനയെ ആദ്യം പൻവേലിലെ എംജിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോകിലബെൻ ദീരുബായി ആശുപത്രിയിലേക്ക് മാറ്റി. ശബാന ആസ്മിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

Story highlights- shabana azmi, accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top