Advertisement

മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലറിന്റെ ട്രെയ്‌ലർ എത്തി

4 hours ago
Google News 2 minutes Read

ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലാറിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. തേജ ഭായ് ആൻഡ് ദി ഫാമിലി, ഫയർമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രം നിരവധി വിവാദങ്ങൾക്കൊടുവിലാണ് റിലീസിനൊരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

നായിക അനശ്വര രാജൻ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സഹകരിക്കുന്നില്ലായെന്ന സംവിധായകന്റെ ആരോപണമായിരുന്നു വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തുടർന്ന് ഈ ആരോപണത്തിന് മറുപടി അനശ്വര രാജൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പറഞ്ഞതും വാർത്തയായി.

ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ട്രെയ്‌ലർ ചിത്രത്തിന് ഒരു റോഡ് മൂവിയുടെ സ്വഭാവം ഉണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. കോമഡി ഡ്രാമ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അർജുൻ ടി സത്യനാണ്‌. പി ജയ്ഹരി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ് നായർ ആണ്.

മെയ് 23 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഇരുവരെയും കൂടാതെ കുടശ്ശനാട്‌ കനകം, ബിജു പാപ്പൻ, മനോഹരി ജോയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹൈലൈൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സോബിൻ സോമനാണ്.

Story Highlights :The trailer for Mr. and Mrs. Bachelor is here

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here