Advertisement

ഗുജറാത്ത് പ്ലേ ഓഫിൽ; ഡൽഹി ക്യാപിറ്റൽസിനെ 10 വിക്കറ്റിന് തകർത്തു

4 hours ago
Google News 2 minutes Read

ഐപിഎല്ലിൽ വമ്പൻ ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിൽ. ഡൽഹി ക്യാപിറ്റൽസിനെ 10 വിക്കറ്റിന് തകർത്തു. 200 റൺസ് വിജയലക്ഷ്യം ഗുജറാത്ത് വിക്കറ്റ് നഷ്ടമില്ലാതെ 6 പന്ത് ബാക്കിനിൽക്കെ മറികടന്നു. ബംഗളൂരു, പഞ്ചാബ് ടീമുകളും പ്ലേ ഓഫ് ലേക്ക് മുന്നേറി. ഗുജറാത്തിനായി സായ്‌ സുദർശൻ സെഞ്ചുറി നേടി (108*). പുറത്താക്കാതെ 93 റൺസെടുത്ത നായകൻ ശുഭ്മാൻ ഗില്ലും തിളങ്ങി.

12 കളികളിൽനിന്ന് ഒൻപതു വിജയങ്ങളുള്ള ഗുജറാത്ത് 18 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. മറുപടിയിൽ അനായാസമായിരുന്നു ഗുജറാത്തിന്റെ ബാറ്റിങ്. കെ എൽ രാഹുലിന്റെ (65 പന്തിൽ 112) സെഞ്ചുറിയാണ് ഡൽഹിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. നാല് സിക്‌സും 14 ഫോറും ഉൾപ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ഐപിഎലിൽ രാഹുലിന്റെ അഞ്ചാം സെഞ്ചറിയാണിത്.

ആദ്യ 35 പന്തുകളിൽ 50 പിന്നിട്ട രാഹുൽ പിന്നീടത്തെ 25 പന്തിലാണ് സെഞ്ചറിയിലെത്തിയത്. അഭിഷേക് പോറൽ (19 പന്തിൽ 30), അക്‌സൽ പട്ടേൽ (16 പന്തിൽ 25) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങൾ. മൂന്ന് വിക്കറ്റ് മാത്രമാണ് ഡൽഹിക്ക് നഷ്ടമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡൽഹിക്ക് പതിഞ്ഞ തുടക്കമായിരുന്നു.

Story Highlights : DC vs GT IPL 2025: Gujarat Titans seal playoffs berth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here