മുത്തലാഖ് രാഷ്ട്രീയ വിഷയമാക്കരുതെന്ന് മോഡി

modi its crominal offence to misuse freedon of press says modi

മുത്തലാഖ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുത്തലാഖ് രാഷ്ട്രീയ വിഷയമാക്കരുതെന്നാണ് ഉത്തർ പ്രദേശിലെ ബിജെപി റാലിക്കിടെ മോഡി പറഞ്ഞത്.

സ്ത്രീകൾക്ക് തുല്യ അവകാശം ഉറപ്പുവരുത്തേണ്ടതിന് ആവശ്യമായ നടപടികൾ എടുക്കേണ്ടതുണ്ട്. ഇത് രാജ്യത്തിന്റെ വികസനത്തെ സംബന്ധിക്കുന്ന വിഷയമാണ്.

എന്നാൽ ചില പാർട്ടികൾ മുസ്ലീം സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കരുതെന്ന് ആഗ്രഹിക്കരുതെന്നും മോഡി പറഞ്ഞു. മുത്തലാഖ് വിഷയത്തിൽ വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തരുതെന്നും മോഡി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top