70,000 രൂപയ്‌ക്കൊരു ഡാം !!

ഒരു ഡാം നിർമ്മിക്കാൻ എത്ര രൂപ വേണ്ടിവരും ?? സർക്കാർ കോടികൾ മുടക്കി ഡാം പണിയുമ്പോൾ ഉത്തപ്രദേശിലെ ഈ ഗ്രാമവാസികൾ ചേർന്ന് വെറും 70,000 രൂപയ്ക്കാണ് ഡാം നിർമ്മിച്ചത്.
ഉത്തർപ്രദേശിലെ ബഹേരി ജില്ലയിലാണ് മാതൃകാപരമായ ഈ സംഭവം നടക്കുന്നത്. 1990 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിച്ച ഡാം തകർന്നതോടെ ഗ്രാമവാസികളുടെ കൃഷിക്കാര്യങ്ങൾ അവതാളത്തിലായി.
ബഹേരിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ച 6 എം.എൽ.എ മാരും ഗ്രാമവാസികളുടെ പ്രശ്‌നം ചെവിക്കൊണ്ടില്ല. അങ്ങനെയാണ് 25 ഗ്രാമങ്ങൾ കൂടിച്ചേർന്ന് 70,000 രൂപ ശേഖരിച്ച് ഡാം നിർമ്മിക്കാൻ പദ്ധതിയിട്ടത്.
ഒക്ടോബർ 17 നാണ് ഡാം നിർമ്മാണം ആരംഭിച്ചത്. മണ്ണും, മണ്ണ് നിറച്ച ചാക്കുകളും ഉപയോഗിച്ചാണ് ഇവർ ഡാം പണിയുന്നത്. 98 അടി നീളവും, 20 അടി വീതിയിലുമാണ് ഡാം നിർമ്മിക്കുക. ഒക്ടോബർ 28 ന് ഡാമിന്റെ പണി പൂർത്തിയാവും.
dam, up, uttar pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here