സ്ക്കൂള്‍ ബസ്സില്‍ കാറിടിച്ചു

വെമ്പായത്ത് സ്‌ക്കൂള്‍ ബസില്‍ കാറിടിച്ചു. കുട്ടികളെ കയറ്റാനായി പോകുകയായിരുന്ന സ്‌ക്കൂള്‍ ബസില്‍ അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു.മൊട്ടമൂട് ഹോളികോസ് സ്‌ക്കൂള്‍ ബസിലാണ് കാറിടിച്ചത്. വേറ്റിനാട് ചന്തമുക്കില്‍ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.വട്ടപ്പാറ സ്വകാര്യ ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി ഷിജാസ്ഓടിച്ചിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത് . ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു.പരിക്കേറ്റ ബസ് ഡ്രൈവറെ കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ കുട്ടികളില്ലാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി

bus,car, accident, school bus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top